---
title: "15 ലോഗോകളെ പിന്തള്ളി ഗുരുനാഥയുടെ മാസ്റ്റർപീസ്; നാദാപുരം ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു"
english_title: "Masterpiece Beats 15 Entries: Nadapuram Sub-District Kalolsavam Logo Unveiled"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388413/nadapuram-kalolsavam-logo-unveiled"
published_at: "2026-10-23T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb76c7c9181_nadapuram-kalolsavam-logo-unveiled.jpg"
keywords: ["NadapuramKalolsavam", "SchoolFestival", "LogoUnveiling", "KeralaEducation", "IringannurHS"]
---

# 15 ലോഗോകളെ പിന്തള്ളി ഗുരുനാഥയുടെ മാസ്റ്റർപീസ്; നാദാപുരം ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **നാദാപുരം: **ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ജനറൽ കൺവീനറും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ സിന്ധു ജയരാജിന് നൽകിയാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്.

## Article Content

**നാദാപുരം: **ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ജനറൽ കൺവീനറും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ സിന്ധു ജയരാജിന് നൽകിയാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.എച്ച്. സനൂപിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ മുഖ്യാതിഥിയായി. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയും അധ്യാപികയുമായ കീർത്തനയാണ് മനോഹരമായ ഈ ലോഗോ രൂപകൽപ്പന ചെയ്തത്. കലോത്സവത്തിനായി ലഭിച്ച പതിനഞ്ചോളം ലോഗോകളിൽ നിന്നാണ് കീർത്തന തയ്യാറാക്കിയ ഡിസൈൻ തിരഞ്ഞെടുത്തത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീമ വള്ളിൽ, ബി.പി.സി. കെ.വി. കുഞ്ഞമ്മദ്, പ്രധാനാധ്യാപകൻ എം.എൻ. രമേഷ്, ഇ. പ്രകാശൻ, നാസർ മാസ്റ്റർ, അനിഷ, കുഞ്ഞിരാമൻ മാസ്റ്റർ, ദീപു, സിനാൻ വി.പി, ബിമൽ മാസ്റ്റർ, അനിൽ മാസ്റ്റർ, ലിഗേഷ് വി.ടി, രാജീവൻ മാസ്റ്റർ, അജയ്ഘോഷ്, ദീപ്തീഷ് തുടങ്ങിയവർ സംസാരിച്ചു.

**English Summary:**

The official logo for the Nadapuram Sub-District School Kalolsavam, to be held at Iringannur Higher Secondary School, has been unveiled. The design by Keerthana, a former student and teacher at the school, was selected from around 15 entries and released by Thuneri Block Panchayat President K.P. Pradeesh.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388413/nadapuram-kalolsavam-logo-unveiled)