---
title: "അൻവിന്റെ ചികിത്സയ്ക്ക് കൈത്താങ്ങുമായി ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ"
english_title: "Iringannur Alumni Raise ₹1.2 Lakh for Anvin's Treatment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390781/iringannur-alumni-raise-treatment-fund"
published_at: "2026-11-08T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af061d7c7966_iringannur-alumni-raise-treatment-fund.jpg"
keywords: ["KeralaNews", "AlumniSupport", "CancerTreatment", "CharityDrive", "EducationCommunity"]
---

# അൻവിന്റെ ചികിത്സയ്ക്ക് കൈത്താങ്ങുമായി ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

> **Lead Summary:** **തൂണേരി: ** തൂണേരി പഞ്ചായത്തിലെ വേറ്റുമ്മലിലെ പുലക്കുന്നത്ത് പ്രശാന്തിന്റെയും അനീറ്റയുടെയും മകനായ ഏഴ് വയസ്സുകാരൻ അൻവിൻ പ്രശാന്തിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ 2001-03 പ്ലസ് ടു ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ 1,20,000 രൂപ സ്വരൂപിച്ച് നൽകി.

## Article Content

**തൂണേരി: ** തൂണേരി പഞ്ചായത്തിലെ വേറ്റുമ്മലിലെ പുലക്കുന്നത്ത് പ്രശാന്തിന്റെയും അനീറ്റയുടെയും മകനായ ഏഴ് വയസ്സുകാരൻ അൻവിൻ പ്രശാന്തിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ 2001-03 പ്ലസ് ടു ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ 1,20,000 രൂപ സ്വരൂപിച്ച് നൽകി.

ക്യാൻസർ ബാധിച്ച് അച്ഛൻ പ്രശാന്ത് മരണപ്പെട്ടതോടെ കുടുംബത്തിലെ വരുമാനം നിലച്ചിരുന്നു. ഇതോടെ ചികിത്സയുടെ ഭാരിച്ച ചെലവ് കുടുംബത്തിന് താങ്ങാനാവാത്ത അവസ്ഥയിലായിരുന്നു. തലയ്ക്ക് പിടിപെട്ട മെഡുല്ലോബ്ലാസ്റ്റോമ എന്ന മാരകമായ ക്യാൻസർ രോഗം ചികിത്സിക്കാൻ 30 ലക്ഷം രൂപ ചെലവ് വരും.

മുംബൈയിലെ ടാറ്റ മെഡിക്കൽ സെന്ററിൽ ചികിത്സയിലുള്ള അൻവിൻ പ്രശാന്തിന്റെ ജീവൻ നിലനിർത്താൻ നാടൊന്നാകെ രംഗത്തിറങ്ങി പണം സ്വരൂപിക്കുകയാണ്. വേറ്റുമ്മലിലെ ക്യാഷ് കലക്ഷൻ പോയിന്റിലെത്തി പ്ലസ് ടു ബാച്ച് കൂട്ടായ്മയിലെ അംഗങ്ങൾ ചികിത്സാ കമ്മിറ്റി ഭാരവാഹികൾക്ക് പണം കൈമാറി.

കൺവീനർ ശ്രീജിത്ത് പി. ജയൻ, ചെയർമാൻ യു.കെ. വിനോദ് കുമാർ, ട്രഷറർ പി. ഷാഹിന എന്നിവർ തുക ഏറ്റുവാങ്ങി. കൂട്ടായ്മയിലെ പ്രവർത്തകരായ എ.പി. സിജിൻ, സുനൂപ് പി., ഷിബിൻ കെ., കെ. ഷാനിഷ് കുമാർ, ലിനീഷ് ടി., നികേഷ് പി., നിശാന്ത് കെ., ദിഗേഷ് ടി., വിജേഷ് സി.എച്ച്., പ്രജിത്ത് എ.പി. എന്നിവർ സംബന്ധിച്ചു.

Alumni of the 2001-03 Plus Two batch of Iringannur Higher Secondary School collected and handed over ₹1.2 lakh for the treatment of seven-year-old Anvin Prasanth. Anvin is undergoing treatment for medulloblastoma at Tata Medical Center in Mumbai after his father died of cancer, leaving the family without income.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390781/iringannur-alumni-raise-treatment-fund)