---
title: "വാണിമേൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു; ഫിനിക്സ് ഓവറോൾ ചാമ്പ്യൻമാർ"
english_title: "Vanimal Keralaotsavam Concludes; Phoenix Clinch Overall Title"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390855/vanimal-keralaotsavam-phoenix-champions"
published_at: "2026-11-09T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af16d9683b1a_vanimal-keralaotsavam-phoenix-champions.jpg"
keywords: ["Vanimal", "PhoenixClub", "ArtsCompetition", "CommunityEvent", "Keralaotsavam"]
---

# വാണിമേൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു; ഫിനിക്സ് ഓവറോൾ ചാമ്പ്യൻമാർ

> **Lead Summary:** വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. വിവിധ ക്ലബ്ബുകൾ തമ്മിൽ നടന്ന വാശിയേറിയ കലാവിഭാഗം മത്സരത്തിൽ ഫിനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഓവറോൾ ചാമ്പ്യൻമാരായി. സർഗ്ഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കൊമ്മിയോട് രണ്ടാം സ്ഥാനം നേടി.

## Article Content

വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. വിവിധ ക്ലബ്ബുകൾ തമ്മിൽ നടന്ന വാശിയേറിയ കലാവിഭാഗം മത്സരത്തിൽ ഫിനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഓവറോൾ ചാമ്പ്യൻമാരായി. സർഗ്ഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കൊമ്മിയോട് രണ്ടാം സ്ഥാനം നേടി.

പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമാപന പരിപാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രതീഷ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന സമ്മാനങ്ങൾ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി.കെ. വിജീഷ്, പി.വി. ബിന്ദു, അമയ ശങ്കർ എന്നിവർ സംസാരിച്ചു. കെ.സി. പവിത്രൻ സ്വാഗതവും സി.പി. ബിനീഷ് നന്ദിയും പറഞ്ഞു.

Vanimal Grama Panchayat’s Keralaotsavam concluded with Phoenix Arts and Sports Club emerging as the overall champions in the arts competitions. Sargam Arts and Sports Club, Kommiyode, secured the second position at the closing event held at Parappupara Community Hall.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390855/vanimal-keralaotsavam-phoenix-champions)