---
title: "കാഴ്ചയുടെ വെളിച്ചം പകരാൻ കൈകോർക്കുന്നു; ചെക്യാട് നാലാം വാർഡിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും"
english_title: "Free Eye Check-up and Cataract Surgery Camp in Chekyad Ward 4"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392496/chekyad-free-eye-checkup-cataract-camp"
published_at: "2026-11-20T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0062af5ed56_chekyad-free-eye-checkup-cataract-camp.jpg"
keywords: ["EyeCamp", "CataractSurgery", "Chekyad", "JanamaithriPolice", "HealthCamp"]
---

# കാഴ്ചയുടെ വെളിച്ചം പകരാൻ കൈകോർക്കുന്നു; ചെക്യാട് നാലാം വാർഡിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും

> **Lead Summary:** ചെക്യാട്: ചെക്യാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ ഡിസംബർ ആറിന് എളമ്പയിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘ യോഗം ചേർന്നു.

## Article Content

ചെക്യാട്: ചെക്യാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ ഡിസംബർ ആറിന് എളമ്പയിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘ യോഗം ചേർന്നു.

ജനമൈത്രി പൊലീസും നാലാം വാർഡ് വികസന സമിതിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇന്ന് ചേർന്ന സ്വാഗതസംഘ യോഗത്തിൽ ക്യാമ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും പരിപാടി വൻ വിജയമാക്കാൻ തീരുമാനിക്കുകയും ചെയ്തു.

ക്യാമ്പിന്റെ ഭാഗമായി നേത്രപരിശോധന, ആവശ്യമായവർക്ക് തിമിര ശസ്ത്രക്രിയ, കണ്ണട എന്നിവ സൗജന്യമായി ലഭ്യമാക്കും. ശസ്ത്രക്രിയയ്ക്കുള്ള യാത്രാസൗകര്യവും പൂർണമായും സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

A free eye check-up and cataract surgery camp will be held in Elambayil on December 6 in Chekyad’s fourth ward. The camp is being organized jointly by Janamaithri Police and the Ward Development Committee, with free check-ups, cataract surgery, spectacles, and transport for surgery patients.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392496/chekyad-free-eye-checkup-cataract-camp)