നാദാപുരം : കുറ്റിപ്പുറത്ത് വൈദ്യുതി ലൈനിന് മുകളിൽ തെങ്ങ് വീണു. അപകടം ഒഴിവാക്കിയത് ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകർ.
പയന്തോങ്ങ് -കുറ്റിപ്പുറം കോടഞ്ചേരി താഴ കുനിയിൽ റോഡിന് കുറുകെയാണ് വൈദ്യുതി ലൈനിന് മുകളിൽ തെങ്ങ് പൊട്ടിവീണത്.
കെ.എസ്.ഇ.ബിയുടെ ഉദ്യോഗസ്ഥരുടെ സാന്നിന്ധ്യത്തിൽ നാദാപുരം ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകർ മജീദ് കോടഞ്ചേരി.സക്കറിയ മൊട്ടമ്മൽ.ഷംസീർ കെ. രാഹുൽ കെ.ടി,റഫീഖ് ടി.പി എന്നിവരുടെ നേതൃത്വത്തിൽ തേങ്ങ് മുറിച്ചുമാറ്റി.
കെ.എസ്.ഇ.ബി.യുടെ പ്രവർത്തകർ ലൈൻ പുനഃസ്ഥാപിച്ചു. നാദാപുരം ജനകീയ ദുരന്തനിവാരണ സേനാ കല്ലാച്ചി ടീം അംഗങ്ങളെ കെ.എസ്.ഇ.ബി അഭിനന്ദിച്ചു.
Coconut fell on top of power line at Kuttippuram; The accident was averted by the People's Disaster Management Force