ഇരിങ്ങണ്ണൂർ : ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ അവധിക്കാല കായിക പരിശീലന ക്യാമ്പ് ആരംഭിച്ചു. ഈ സ്കൂളിലെ കുട്ടികൾക്ക് പുറമെ മറ്റ് സ്ഥാപനങ്ങളിൽ പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളുമായി എടച്ചേരി പഞ്ചായത്തിലെ നൂറോളം കായിക പ്രേമികൾ കേമ്പിൽ പങ്കെടുത്തു വരുന്നു.
കായികാധ്യാപകൻ ജസിൽ രാജ് ൻ്റെ നേതൃത്വത്തിൽ നടക്കുന്ന 2 ആഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പില്‍ അധ്യാപകരും അധ്യാപകേതര ജീവനക്കാരും പൂർവ്വ വിദ്യാർത്ഥികളും പരിശീലനം നൽകുന്നു.
കുട്ടികളിൽ മാനസികാരോഗ്യത്തോടൊപ്പം കായിക ക്ഷമത വർധിപ്പിക്കുകയെന്നതാണ് കേമ്പിൻ്റെ ലക്ഷ്യം. ഫുട്ബോൾ, വോളിബോൾ, കബഡി, ഖൊ- ഖൊ എന്നീ ഇനങ്ങളിൽ പ്രത്യേക പരിശീലനത്തിന് ഊന്നൽ കൊടുക്കുന്നു.
കുട്ടികൾക്കുള്ള ലഘുഭക്ഷണത്തിന്നായി മാനേജ്മെൻ്റ് , സ്കൂൾ ജീവനക്കാർ, വിവിധ ക്ലബ്ബുകൾ ഇവയുടെ സഹായങ്ങൾ ലഭിക്കുന്നു. നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ ക്ലബ്ബ് പ്രവർത്തകരുടെയും അകമഴിഞ്ഞ സഹകരണം ക്യാമ്പിന് മാറ്റുകൂട്ടുന്നു.
ക്യാമ്പ് നാദാപുരം പോലീസ് സബ് ഇൻസ്പെക്ടർ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.കെ ശശികുമാർ അധ്യക്ഷത വഹിച്ചു.
ജസിൽ രാജ് പി, അജിത്ത്കുമാർ എ.ആർ, സുമംഗല ബി , ടി. അനിൽ കുമാർ ,എൻ.കെ മിഥുൻ എന്നിവർ ആശംസകളർപ്പിച്ചു. 24 ന് ക്യാമ്പ് സമാപിക്കും .
Vacation sports training camp started