നാദാപുരം : പൊതുജനാരോഗ്യത്തിൽ കടുത്ത വെല്ലുവിളി നേരിടുമ്പോൾ ശുചിത്വ ജാഗ്രതയുടെ ഭാഗമായി ക്രമക്കേട് കണ്ടെത്താനും ബോധവൽക്കരണം നടത്താനുമായി മൂന്ന് ദിവസത്തിനകം നാദാപുരത്ത് ആരോഗ്യ പ്രവർത്തകർ വീടുകൾ കയറും.
ചെമ്മീനിൽ നിന്നുള്ള ഭക്ഷ്യവിഷബാധയെന്ന സംശയത്തിൽ വീട്ടമ്മ മരിക്കുകയും ഡങ്കിപനി റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ആരോഗ്യ എമെർജൻസി മീറ്റിംഗ് ചേർന്നു.
പഞ്ചായത്തിലെ പതിനൊന്നായിരത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും ആരോഗ്യ പ്രവർത്തകർ മിന്നൽ പരിശോധന നടത്തും.
കടകളിൽ നടത്തിയ പരിശോധിച്ചപ്പോൾ സംസ്ഥാനത്ത് നിരോധിച്ച കളറുകളും അജിനാ മോട്ടോകളും കണ്ടെത്തിയതായി ഹെൽത്ത് ഇൻസ്പക്ടർ സുരേന്ദ്രൻ യോഗത്തെ അറിയിച്ചു.ആശാ വർക്കർമാർ വീടുകളിൽ ആരോഗ്യ സർവ്വേ നടത്തും.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി അധ്യക്ഷനായി. സെക്രട്ടറി ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു. വൈ. പ്രസിഡൻ്റ് അഖില മര്യാട്, പി.പി ബാലകൃഷണൻ തുടങ്ങിയവർ സംസാരിച്ചു.
Hygiene Awareness: Health workers will reach homes in Nadapuram within three days