നാദാപുരം : പ്രമുഖ ഹൈപ്പർ മാർക്കറ്റ് നെറ്റ് വർക്കായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കക്കട്ടിൽ ,കുളങ്ങരത്ത് മെയ് 22 ഞായറാഴ്ച ഉദ്ഘാടനം ചെയ്യും .
ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന ഡേമാർട്ടിൻ്റെ ഹൈപ്പർ മാർട്ടിൻ്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യുന്നതോടെ നാദാപുരം, കുറ്റ്യാടി മേഖലയുടെ വാണിജ്യകേന്ദ്രമായി കുളങ്ങരത്ത് മാറും.
ഡേ മാർട്ട് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദലി സി ഉദ്ഘാടനം നിർവ്വഹിക്കും. പഴം - പച്ചക്കറി ,ഗ്രോസറി ,' വീട്ടുപകരണങ്ങൾ,റസ്റ്റോറൻ്റ്, ബേക്കറി, കൂൾബാർ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഡേമാർട്ടിൽ ഒരുക്കിയിട്ടുണ്ട് ഒപ്പം വിശാലമായ പാർക്കിംഗ് സൗകര്യവും ഡേമാർട്ടിൻ്റെ സവിശേഷതയാണ്.
കുറ്റ്യാടി, വടകര,വില്ലാപ്പള്ളി ,കോഴിക്കോട്, ഓർക്കാട്ടേരി ,കുന്ദമംഗലം ,സുൽത്താൻ ബത്തേരി, മട്ടന്നൂർ, കരപ്പറമ്പ, നടുവണ്ണൂർ, ചക്കരക്കൽ, പട്ടാമ്പി, കാരന്തൂർ, ചെമ്പ്ര, മാനന്തവാടി, ബാലുശ്ശേരി എന്നിവിടങ്ങളിൽ വിലക്കുറവിൻ്റെ വിസ്മയം സ്യഷ്ടിച്ച ഡേമാർട്ട് ഗ്രൂപ്പ് തൊട്ടിൽപ്പാലം, കക്കട്ടിൽ ,തൂണേരി ,യു.എ.ഇ എന്നിവിടങ്ങളിൽ പുതിയ ബ്രാഞ്ചുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഉപഭോക്താക്കൾക്ക് ഗുണമേന്മക്കും, വിലക്കുറവിനും ഒപ്പം ഷോപ്പിംഗിൻ്റെ നവ്യാനുഭൂതി പകരാനുള്ള തയ്യാറെടുപ്പിലാണ് ടീം ഡേ മാർട്ട്.
One more day for the inauguration; Day Mart opens on May 22nd