Featured

വാതിൽപടി സേവനം; നാദാപുരത്ത് വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

News |
Jun 7, 2022 11:35 AM

നാദാപുരം : സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം അർഹരായവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പെൻഷൻ മസ്റ്ററിംഗ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, ലൈഫ് സർട്ടിഫിക്കറ്റ്,ജീവൻരക്ഷാ മരുന്ന് എത്തിക്കൽ എന്നിവ വാതിൽ പടിയായി എത്തിക്കുന്നതിന് വാർഡ് തലത്തിൽ നിർദ്ദേശിക്കപ്പെട്ട വളണ്ടിയർമാർക്കുള്ള പരിശീലനം പഞ്ചായത്ത് ഓഫീസിൽ നടന്നു.

പ്രാഥമിക ഘട്ടത്തിൽ, കിടപ്പിലായ രോഗികൾ, അതിദരിദ്രരുടെയും ആശ്രയ ലിസ്റ്റിലും ഉൾപ്പെട്ട 404 പേരാണ് വാതിൽപ്പടി സേവനത്തിനു വേണ്ടി നാദാപുരം പഞ്ചായത്തിലുള്ളത്.


അവരിൽനിന്ന് അംഗനവാടി ടീച്ചർമാർ മുഖേന അർഹരായവരെ കണ്ടെത്തി വാതിൽപടി സേവനത്തിലൂടെ സർക്കാർ നിർദേശിച്ച സേവനങ്ങൾ എത്തിക്കുന്നതാണ്.

പരിപാടിയിൽ വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു .പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ക്ലാസെടുത്തു ,സ്ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ,മെമ്പർ പി പി ബാലകൃഷ്ണൻ അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദ് ജൂനിയർ സൂപ്രണ്ട് സി വിനോദൻ എന്നിവർ സംസാരിച്ചു.

Door service; Volunteer training was organized at Nadapuram

Next TV

Top Stories