Aug 4, 2022 06:51 AM

നാദാപുരം : മാന്യനായ കളളന് നന്ദിയറിയിച്ച് കോൺഗ്രസ് നേതാവ്. തപാൽ പെട്ടിയിൽ പഴ്സ് നിക്ഷേപിച്ചതിന് കള്ളനും അത് സുരക്ഷിതമായി എത്തിച്ച തപാൽ ജീവനക്കാർക്കും നന്ദി പറഞ്ഞത് മോഹനൻ പാറക്കടവ്.

പോക്കറ്റടിച്ച പഴ്സിൽനിന്ന് പണം മാത്രമെടുത്ത് രേഖകൾ തിരികെനൽകിയാണ് മോഷ്ടാവ് ‘സത്യസന്ധത’ കാണിച്ചത്. ചെക്യാട് പാറക്കടവ് സ്വദേശിയും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ മോഹനൻ പാറക്കടവാണ് പഴ്സ് തിരികെനൽകിയ കള്ളന് സാമൂഹികമാധ്യമങ്ങൾ വഴി നന്ദിയറിയച്ചത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ചിന്തൻശിബിരം കഴിഞ്ഞുവരുമ്പോഴാണ് കോഴിക്കോട് ബസ്‌സ്റ്റാൻഡ്‌ പരിസരത്തുവെച്ചാണ് പഴ്സ് കാണാതാവുന്നത്. വിവിധ രേഖകളും എ.ടി.എം. കാർഡും 700 രൂപയുമായിരുന്നു പഴ്സിലുണ്ടായിരുന്നത്.

രാത്രിയിൽ സുഹൃത്തിനോട് പണംവാങ്ങി നാട്ടിലെത്തി. പുതിയ എ.ടി.എം. കാർഡുൾപ്പെടെയുള്ളവയ്ക്ക് അപേക്ഷ കൊടുക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കോഴിക്കോട് പോസ്റ്റോഫീസിൽനിന്ന് ഫോൺ വന്നത്. നഷ്ടപ്പെട്ട പഴ്സ് ലഭിച്ചിട്ടുണ്ടെന്നും പക്ഷേ, പണമില്ലെന്നും പോസ്റ്റോഫീസിൽനിന്ന് അറിയിച്ചു.

കാർഡുകൾ അതിലുണ്ടോ എന്നാണ് ആദ്യം തിരക്കിയത്. മോഹനന്റേത് ഉൾപ്പെടെ നാലു പഴ്സുകൾ പോക്കറ്റടിച്ച കള്ളൻ പണമെടുത്തശേഷം പഴ്സുകൾ തപാൽബോക്സിൽ നിക്ഷേപിക്കുകയായിരുന്നു. പോസ്റ്റൽവകുപ്പിലെ സുഹൃത്തിന്റെ സഹായത്തോടെ നാട്ടിലെ പോസ്റ്റോഫീസിൽ പഴ്സെത്തി.

ഇതോടെയാണ് പണം മാത്രമെടുത്ത് കാർഡുകളും രേഖകളും തിരിച്ചുതന്ന പോക്കറ്റടിക്കാരനോട് സോഷ്യൽമീഡിയ വഴി മോഹനൻ നന്ദിയറിയിച്ചത്. ഒപ്പം പോസ്റ്റൽവകുപ്പ് ജീവനക്കാരായ രഞ്ജിത്തിനെയും കരീമിനെയും വിളിച്ചു നന്ദിയറിയിച്ചതായി മോഹനൻ പറഞ്ഞു.

പുറമേരിയിൽ പിക്കപ്പ് ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

നാദാപുരം : സംസ്ഥാന പാതയിൽ വാഹനാപകടം .പിക്കപ്പ് ലോറി ഇടിച്ച് ഹോട്ടൽ തൊഴിലാളി മരിച്ചു.

എടച്ചേരി തലായിലെ ഹോട്ടൽ തൊഴിലാളി പുറമേരി തെക്കിൽ മുക്കിലെ പാറ തുണ്ടിയിൽ സുരേന്ദ്രൻ (50) ആണ് മരിച്ചത്.

ഇന്ന് രാത്രി ഏഴര മണിയോടെയാണ് അപകടം. തലായിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗത്തിൽ വന്ന പിക്കപ്പ് ജീപ്പ് ഇടിക്കുകയായിരുന്നു.

നാട്ടുകാർ ഉടൻ ഓർക്കാട്ടേരി ആശ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സതി. മക്കളില്ല.





The thief is a gentleman; Thanking Mohan Parakkadav for depositing the wallet in the post box

Next TV

Top Stories