യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനാചരണവും, കിറ്റ് ഇന്ത്യ ദിനചരണവും നടത്തി

യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനാചരണവും, കിറ്റ് ഇന്ത്യ ദിനചരണവും നടത്തി
Aug 9, 2022 06:09 PM | By Vyshnavy Rajan

തുണേരി : ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ന്റെ അറുപത്തി രണ്ടാമത് സ്ഥാപക ദിനാചരണവും, കിറ്റ് ഇന്ത്യ ദിനാചരണവും യൂത്ത് കോൺഗ്രസ്‌ തുണേരി മണ്ഡലം കമ്മിറ്റി യുടെ നേതൃതത്തിൽ നടത്തി. ദിനാചരണത്തിന്റെ ഭാഗമായി,പതാക ഉയർത്തലും കിറ്റ് ഇന്ത്യ ദിന അനുസ്മരണവും പ്രതിജ്ഞയും നടത്തി.

യൂത്ത് കോൺഗ്രസ്‌ തുണേരി മണ്ഡലം പ്രസിഡന്റ് ഇ പി സുജിത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി അശോകൻ തുണേരി ഉദ്ഘാടനം നിർവഹിച്ചു.

യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം ഭാരവാഹികൾ ആയ ഫസൽ മാട്ടാൻ, ടി പി ജസീർ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ്,എൻ കെ അഭിഷേക്, പി പി സുരേഷ് കുമാർ,വി കെ രജീഷ്,രജില കിഴക്കും കരമൽ, ഗോപി കൃഷ്ണൻ ആവോലം,കെ പി റഷീദ്, രാഹുൽ കോടഞ്ചേരി, തുഷാർ രാജ് എന്നിവർ സംസാരിച്ചു.

രക്ഷകരായി അഗ്നിരക്ഷസേന... കക്കംവള്ളി അപകടം; പരിക്കേറ്റവർ അപകടനില തരണം ചെയ്തു

നാദാപുരം : കോൺക്രീറ്റ് സ്ലാബുകൾക്കടിൽ കുടുങ്ങിയ തൊഴിലാളികൾക്ക് രക്ഷകരായത് യഥാസമയം എത്തിയ അഗ്നിരക്ഷസേന അംഗങ്ങൾ. കക്കംവള്ളിയിലാണ് ഇന്ന് രാവിലെ പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്.

വീടിൻറെ സൺഷെഡ് ഉൾപ്പെടെയുള്ള കോൺക്രീറ്റ് ബീം മറിഞ്ഞുവീണ്, രണ്ട് തൊഴിലാളികൾ കോൺക്രീറ്റ് ബീമിൻറെ ഇടയിൽപ്പെട്ടു. നാണു ,സജീവൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

കാലുകൾ കുടുങ്ങി നിസ്സഹായമായ അവസ്ഥയിലായിരുന്ന രണ്ടു പേരും. ഉsൻ തന്നെ സംഭവ സ്ഥലത്തെത്തിയ സേനയുടെ പരിശ്രമ ഫലമായി രണ്ടുപേരെയും സുരക്ഷിതമായി പുറത്തെടുത്ത് നാദാപുരം ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചു.


കക്കംവള്ളിയിലെ കുന്നുംപുറത്ത് റീജ വീട് പൊളിക്കാൻ കരാർ എടുത്തതായിരുന്നു. തൊഴിലാളിയായ ബാബു പൊളിച്ചു മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

നാദാപുരത്ത് നിന്നും സ്റ്റേഷൻ ഓഫീസർ ജാഫർ സാദിക്കിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർമാരായ സുജേ ഷ് കുമാർ കെ സി ,വിനോദ് ടി. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ (ഡ്രൈവർ) ജയേഷ് എം ,സജീഷ് എം. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ കെ പി ബിജു, കെ പ്രഭീ ഷ് കുമാർ, വി കെ അരുൺ പ്രസാദ്, വി ലികേഷ് ,എം മനോജ്, ആര്‍ ജിഷ്ണു. സി രഘുനാഥ് (ഹോം ഗാർഡ്). എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

നാദാപുരത്ത് കെട്ടിടപകടം; മൂന്നു പേർക്ക് സാരമായ പരിക്ക്

നാദാപുരം : കക്കംപള്ളിയിൽ കെട്ടിടം പൊളിക്കുന്നതിനിടയിൽ കോൺക്രീറ്റ് സ്ളാബ് മുറിഞ്ഞുവീണ് മൂന്നു തൊഴിലാളികൾക്ക് സാരമായ പരിക്ക്. അല്പസമയം മുൻപാണ് അപകടം നടന്നത്. സംസ്ഥാന പാതയോരത്തെ ഒരു വീടിന്റെ കോൺക്രീറ്റ് സ്ളാബ് പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടം.


സാരമായി പരിക്കേറ്റ മൂന്നു തൊഴിലാളികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കോൺക്രീറ്റ് സ്ളാബിനടിയിൽ കുടുങ്ങിയവരെ പൊലീസും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.





Youth Congress Foundation Day and Kit India Day celebrations were also held

Next TV

Related Stories
#KKShailaja| ജന ഹൃദയത്തിലേക്ക് ; കെ കെ ഷൈലജ ടീച്ചർ നാളെ വടകര നിയോജക മണ്ഡലത്തിൽ

Mar 28, 2024 09:27 PM

#KKShailaja| ജന ഹൃദയത്തിലേക്ക് ; കെ കെ ഷൈലജ ടീച്ചർ നാളെ വടകര നിയോജക മണ്ഡലത്തിൽ

വടകര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ പര്യടനം...

Read More >>
#lulu | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

Mar 28, 2024 08:43 PM

#lulu | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ...

Read More >>
 #CMHospital | ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ  പരിശോധന നടത്തുന്നു

Mar 28, 2024 08:31 PM

#CMHospital | ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു...

Read More >>
#InchakadBalachandran| ചൂടേറുമ്പോൾ ഓർക്കണം; പ്രകൃതി ഇനി വരുന്ന തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് - കവി ഇഞ്ചക്കാട് ബാലചന്ദ്രൻ

Mar 28, 2024 05:06 PM

#InchakadBalachandran| ചൂടേറുമ്പോൾ ഓർക്കണം; പ്രകൃതി ഇനി വരുന്ന തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് - കവി ഇഞ്ചക്കാട് ബാലചന്ദ്രൻ

പ്രോവിഡൻസ് സ്കൂൾ 37ാം വാർഷികാഘോഷം "ഇനി വരുന്ന തലമുറയ്ക്ക് പ്രോവിഡൻസ് ഫെസ്റ്റ് - 24 "കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
#ShafiParambil| മണ്ഡല പര്യടനം ; പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

Mar 28, 2024 02:27 PM

#ShafiParambil| മണ്ഡല പര്യടനം ; പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

മീനാക്ഷി അമ്മയുടെ രണ്ട് ആൺ മക്കളും രണ്ട് പെൺമക്കളും അവരുടെ മക്കളുമെല്ലാം കളരി അഭ്യസിച്ചിട്ടുണ്ട്....

Read More >>
#AgriPark |ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Mar 28, 2024 01:13 PM

#AgriPark |ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ...

Read More >>
Top Stories