ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം വേണ്ട

ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം വേണ്ട
Nov 7, 2022 04:04 PM | By Anjana Shaji

നാദാപുരം : ഇനിയും തുടർന്നാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്.പൊതു സ്ഥലത്ത് അനധികൃത പരസ്യം വേണ്ട പൊതുസ്ഥലത്ത് സ്ഥാപിച്ച അനധികൃത ബോർഡുകൾ നീക്കം ചെയ്തു.

നാദാപുരം , കല്ലാച്ചി ടൗണുകളിൽ പൊതു സ്ഥലത്ത് സ്ഥാപിച്ച അനധികൃത ബോർഡുകൾ ബാനറുകൾ നോട്ടീസുകൾ എന്നിവ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു.

പൊതുസ്ഥലത്ത് സ്ഥാപിച്ച ബോർഡുകൾ സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യണമെന്ന് കാണിച്ച് പഞ്ചായത്ത് അറിയിപ്പ് നൽകുകയും എടുത്തുമാറ്റേണ്ട തീയതി അവസാനിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബോർഡുകൾ നീക്കം ചെയ്തത്.

പൊതുസ്ഥലത്ത് ബോർഡുകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്തിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങിക്കേണ്ടതും പരിപാടി കഴിഞ്ഞ ഉടനെ തന്നെ നീക്കം ചെയ്യേണ്ടതുമാണ് .37 ബാനറുകൾ, 220 വിനൈൽ ബോർഡുകൾ ,വലിയ 18 പരസ്യ ബോർഡുകൾ, തൂണുകളിൽ കെട്ടിയ 300 ൽ അധികം ചെറിയ ബോർഡുകൾ എന്നിവയാണ് നീക്കം ചെയ്തത് .

കൂടാതെ സ്വകാര്യ സ്ഥാപനങ്ങളുടെ സൈൻ ബോർഡുകളും നീക്കം ചെയ്തു. പ്രവർത്തനത്തിന് നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് നേതൃത്വം നൽകി.

ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, പഞ്ചായത്ത് ഉദ്യോഗസ്ഥരായ വി എൻ കെ സുനിൽകുമാർ, പി പി സന്തോഷൻ , ചന്ദ്രൻ, കെ ടി കെ അഷ്റഫ് എന്നിവർ സ്ക്വാഡിൽ ഉണ്ടായിരുന്നു .

പൊതുസ്ഥലത്ത് അനുവാദം ഇല്ലാതെ ബോർഡുകൾ, കൊടികൾ മറ്റ് പരസ്യ ബോർഡുകൾ എന്നിവ സ്ഥാപിച്ചാൽ പിഴ അടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Now fine; No illegal advertising in public places

Next TV

Related Stories
ട്രൂവിഷൻ ന്യൂസ് ഇംപാക്ട്  ;പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി

Dec 3, 2022 01:38 PM

ട്രൂവിഷൻ ന്യൂസ് ഇംപാക്ട് ;പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി

ട്രൂവിഷൻ ന്യൂസ് ഇംപാക്ട് ; പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ...

Read More >>
കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ ഏറ്റുവാങ്ങി

Nov 24, 2022 10:19 AM

കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ ഏറ്റുവാങ്ങി

കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ...

Read More >>
കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ താരമായി

Nov 3, 2022 12:11 PM

കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ താരമായി

കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ...

Read More >>
സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്നു

Oct 29, 2022 01:54 PM

സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്നു

സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ...

Read More >>
റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക - കോൺഗ്രസ്‌

Oct 27, 2022 10:36 AM

റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക - കോൺഗ്രസ്‌

റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക -...

Read More >>
ശാദുലി സാഹിബ് സ്മാരക മുർഷിദീ പുരസ്കാരം എം കെ അഷ്റഫിന് സമ്മാനിച്ചു

Oct 25, 2022 09:50 AM

ശാദുലി സാഹിബ് സ്മാരക മുർഷിദീ പുരസ്കാരം എം കെ അഷ്റഫിന് സമ്മാനിച്ചു

ശാദുലി സാഹിബ് സ്മാരക മുർഷിദീ പുരസ്കാരം എം കെ അഷ്റഫിന്...

Read More >>
Top Stories