Nov 22, 2022 04:10 PM

നാദാപുരം : സ്ക്കൂൾ കലോത്സവങ്ങൾ നടക്കുന്നതിനിടെ ഈ മേഖലയിൽ വർഷങ്ങളായി കുട്ടികളെ പരിശീലിപ്പിക്കുന്ന നൃത്ത അധ്യാപകൻ്റെ വെളിപ്പെടുത്തൽ .വളയം ചിലമ്പൊലി നൃത്ത വിദ്യാലയം നടത്തുന്ന എൻ കെ ഷാജിയുടെ വെളിപ്പെടുത്തൽ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നു .ഷാജിയുടെ കുറിപ്പ് ഇങ്ങനെ.......

" വിധികർത്താക്കൾ ലേല മുതലാകുമ്പോൾ സ്കൂൾ കലാമേളകളിലെ നൃത്ത ഇനങ്ങൾ കമ്പോളമാകുന്നു. വർഷങ്ങൾ നീണ്ട ചിട്ടയായ പരിശീലനത്തിലൂടെയാണ് ഒരു കുട്ടിക്ക് ഭരതനാട്യം മോഹിനിയാട്ടം പോലെയുള്ള നൃത്ത ഇനങ്ങൾ വേദിയിൽ അവതരിപ്പിക്കാൻ സാധിക്കുന്നത്.

നൃത്ത പരിശീലനത്തിന്റെ ഓരോ ഘട്ടങ്ങൾ പിന്നിടുമ്പോഴും കുട്ടിയും പരിശീലകനും രക്ഷിതാവും, എന്റെ കുട്ടി ഒന്നാം സ്ഥാനത്ത് എത്തും എന്ന് തന്നെയാണ് ആഗ്രഹിക്കുക. മത്സരത്തിനുശേഷം ഏറ്റവും നന്നായി നൃത്തം അവതരിപ്പിക്കുന്ന, അർഹതയുള്ള കുട്ടി ഒന്നാം സ്ഥാനത്ത് എത്തേണ്ടതാണ്.


എന്നാൽ നാദാപുരം സബ് ജില്ലയിൽ അങ്ങനെയല്ല. ചില നൃത്ത അധ്യാപകരുടെ കുട്ടികൾ - അവരുടെ ചുവടു തെറ്റിയാലും ശരാശരിയോടടുത്ത നിലവാരമാണെങ്കിൽ പോലും സമ്മാനാർഹയാകുന്നു അവരെക്കാളും നന്നായി നൃത്തം അവതരിപ്പിച്ച കുട്ടികൾ രണ്ടോ മൂന്നോ സ്ഥാനങ്ങളിലേക്കോ എ ഗ്രേഡിലേക്കോ ഒതുങ്ങുന്നു.

വർഷങ്ങളായി നാദാപുരം സബ് ജില്ലയിലെ നൃത്തമത്സരങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. ഇതിന്റെ പിന്നിലെ ചൂതാട്ടക്കാരെയും കള്ളത്തരങ്ങളെയും, ബന്ധപ്പെട്ട അധികാരികൾ തിരിച്ചറിയേണ്ടതുണ്ട്.

നൃത്ത കലയുടെ വിശ്വവിഹായസ്സിലക്ക് പറന്നുയരാൻ കഴിയുന്ന ,നമ്മുടെ നാടിന്റെ വാഗ്ദാനങ്ങൾ ആയ പിഞ്ചോമനകളുടെ ചിറകുകളരിയരുത്. ഓരോ മത്സരവേദികളും പിഞ്ചോമനകളുടെ കണ്ണീരിൽ കുതിരാതിരിക്കാൻ... കണ്ണീരിറ്റു കുതിർന്ന ചിലങ്ക കാണാതിരിക്കാൻ... ഇനിയെങ്കിലും ഇതിനൊരറുതി ഉണ്ടാവണം...

എൻ. കെ. ഷാജി

Art festival trade? To avoid seeing a tear-soaked Chilanga, the dance teacher's revelation

Next TV

Top Stories