വേണം ലിംഗ നീതി; വാണിമേൽ പഞ്ചായത്തിൽ പാഠ്യ പദ്ധതിയിൽ തുറന്ന ചർച്ച സംഘടിപ്പിച്ചു

വേണം ലിംഗ നീതി; വാണിമേൽ പഞ്ചായത്തിൽ പാഠ്യ പദ്ധതിയിൽ തുറന്ന ചർച്ച സംഘടിപ്പിച്ചു
Nov 24, 2022 01:37 PM | By Anjana Shaji

വാണിമേൽ : വാണിമേൽ ഗ്രാമപഞ്ചായത്ത് ഹാളിൽ പാഠ്യ പദ്ധതിയെ കുറിച്ചുള്ള ചർച്ച സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സെൽമ രാജു അധ്യക്ഷത വഹിച്ചു.

ജനകീയ ചർച്ചയിൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും പ്രധാന അധ്യാപകന്മാർ പങ്കെടുത്തു. നിരവധി കാര്യങ്ങളിൽ കൂടി ചർച്ച കടന്നുപോയി.

ലിംഗ സമത്വം അല്ല വേണ്ടത്, ലിംഗ നീതിയാണ് വേണ്ടതെന്ന് ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. ജനകീയ ചർച്ച വിദ്യാഭ്യാസ രംഗത്തെ സമസ്ത മേഖലയിലും സ്പർശിച്ചാണ് കടന്നുപോയത്. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട ഉയർച്ചകളെക്കുറിച്ചും ചർച്ചയായി.

എല്ലാ മതവിഭാഗങ്ങളുടെയും മൂല്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള അവസരം വേണം. എന്നാൽ മാത്രമേ, കുട്ടികൾ മതങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.ഇത് ചെറുപ്രായത്തിലേ അറിയാത്തതുകൊണ്ടാണ് മതങ്ങൾ തമ്മിലുള്ള വൈര്യം വർദ്ധിക്കുന്നതെന്നും ചർച്ചയിൽ പറഞ്ഞു.

അധ്യാപകർക്ക് കൃത്യമായ പരിശീലനവും കാലോചിതമായ മാറ്റവും വരുത്തിയില്ലെങ്കിൽ അത് വിദ്യാർഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കും. ഇത് പുതിയ കാലത്തെ കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ചർച്ചയിൽ പറഞ്ഞു.

കാലഘട്ടം മാറിയതനുസരിച്ച് കൊണ്ടുള്ള കാലോചിതമായ മാറ്റമാണ് അധ്യാപകർ പ്രകടിപ്പിക്കേണ്ടത് എന്ന് പറഞ്ഞു.

വാണിമേൽ ഗ്രാമപഞ്ചായത്ത് ഇപ്ലിമെൻറിംഗ് ഓഫീസർ കുഞ്ഞബ്ദുള്ള മാസ്റ്റർ പാലൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രബാബു, വാർഡ് മെമ്പർമാരായ റസാഖ്, സൂപ്പി, മജീദ്, വി.കെ മൂസ മാസ്റ്റർ, ഹൈസ്കൂൾ പ്രധാന അധ്യാപകർ തുടങ്ങിയവർ ജനകീയ പാഠ്യ പദ്ധതി ചർച്ചയിൽ പങ്കെടുത്തു.

Gender justice is needed; An open discussion was organized on the lesson plan in Vanimel Panchayat

Next TV

Related Stories
ഏഴാണ്ടിൻ്റെ ഓർമ്മ;കുനിച്ചോത്ത് കുമാരൻ്റെ സ്മരണ പുതുക്കി

Dec 3, 2022 10:28 PM

ഏഴാണ്ടിൻ്റെ ഓർമ്മ;കുനിച്ചോത്ത് കുമാരൻ്റെ സ്മരണ പുതുക്കി

ഏഴാണ്ടിൻ്റെ ഓർമ്മ;കുനിച്ചോത്ത് കുമാരൻ്റെ സ്മരണ...

Read More >>
സിഐടിയു സംസ്ഥാന സമ്മേളനം ; ഇരിങ്ങണ്ണൂരിൽ സെമിനാർ സംഘടിപ്പിച്ചു

Dec 3, 2022 08:25 PM

സിഐടിയു സംസ്ഥാന സമ്മേളനം ; ഇരിങ്ങണ്ണൂരിൽ സെമിനാർ സംഘടിപ്പിച്ചു

സിഐടിയു സംസ്ഥാന സമ്മേളനം ; ഇരിങ്ങണ്ണൂരിൽ സെമിനാർ...

Read More >>
വായന വാണിമേലിലും; വായനാ ചങ്ങാത്തം പദ്ധതിക്ക് വർണ്ണാഭമായ ആരംഭം.

Dec 3, 2022 07:46 PM

വായന വാണിമേലിലും; വായനാ ചങ്ങാത്തം പദ്ധതിക്ക് വർണ്ണാഭമായ ആരംഭം.

വായന വാണിമേലിലും; വായനാ ചങ്ങാത്തം പദ്ധതിക്ക് വർണ്ണാഭമായ...

Read More >>
നരിക്കാട്ടേരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി റിമാൻഡിൽ

Dec 3, 2022 06:11 PM

നരിക്കാട്ടേരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി റിമാൻഡിൽ

നരിക്കാട്ടേരിയിൽ യുവാവിനെ മ രിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി...

Read More >>
കെ.എം. വാസു മാസ്റ്റർ അന്തരിച്ചു

Dec 3, 2022 05:25 PM

കെ.എം. വാസു മാസ്റ്റർ അന്തരിച്ചു

കെ.എം. വാസു മാസ്റ്റർ...

Read More >>
നടുവേദന...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ നാളെ പരിശോധന നടത്തുന്നു

Dec 3, 2022 03:16 PM

നടുവേദന...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ നാളെ പരിശോധന നടത്തുന്നു

നടുവേദന...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ നാളെ പരിശോധന നടത്തുന്നു...

Read More >>
Top Stories