കേരള പദയാത്ര; ശാസ്ത്രസാഹിത്യ പരിഷത്ത് പദയാത്ര 2 ന് നാദാപുരത്ത്

കേരള പദയാത്ര; ശാസ്ത്രസാഹിത്യ പരിഷത്ത് പദയാത്ര 2 ന് നാദാപുരത്ത്
Jan 31, 2023 05:29 PM | By Kavya N

നാദാപുരം: കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പദയാത്ര 2 ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. ജാഥയെ വരവേൽക്കാൻ നാദാപുരത്ത് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രണ്ടിന്ന് രാവിലെ 9 ന് പെരിങ്ങത്തൂർ പാലത്തിനു സമീപം ജാഥയ്ക്ക് വരവേൽപ്പ് നൽകും.

തുടർന്ന് ജില്ലയിലെ ആദ്യ സ്വീകരണം രാവിലെ 9ന് ഇരിങ്ങണ്ണൂരിൽ നൽകും. തുടർന്ന് 11 മണിക്ക് ആവോലത്തും പകൽ 3 ന് കല്ലാച്ചിയിൽ സ്വീകരണം നൽകും. വൈകിട്ട് ജാഥ മൊകേരിയിൽ സമാപിക്കും. കാസർക്കോട്, കണ്ണൂർ ജില്ലയിലെ സ്വീകരണത്തിന് ശേഷമാണ് 2ന് കോഴിക്കോട് എത്തുന്നത്. ദേശീയ ശാസത്ര ദിനമായ 28 ന് തിരുവനന്തപുരത്ത് സമാപിക്കും.ജനുവരി 26 ന് കാഞ്ഞങ്ങാട്ട് നിന്നാണ് പദയാത്ര ആരംഭിച്ചത്.

34 ദിവസം നീണ്ടു നിൽക്കുന്ന പദയാത്ര ഒരോ ദിവസവും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക ,കലാരംഗത്തെ പ്രമുഖർ നയിക്കും. പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ബി രമേഷാണ് വൈസ്. ക്യാപ്റ്റൻ .സാമൂഹിക പ്രവർത്തക മേഴ്സി അലക്സാണ്ടറാണ് 2ന് ജാഥ നയിക്കുക. നൂറു പേർ ജാഥയിലെ സ്ഥിര അംഗങ്ങളാണ്.

പദയാത്രയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് മേഖലയിൽ നടന്ന് വരുന്നതെന്നാണ് സ്വാഗത സംഘം ഭാരവാഹികൾ പറഞ്ഞു. സ്വാഗതസംഘം ചെയർപേഴ്സൻ കെ.പി വനജ, സംസ്ഥാന നിർവ്വാഹക സമിതി അംഗം എ.കെ പീതാംബരൻ മാസ്റ്റർ, ജില്ലാ കമ്മറ്റി അംഗങ്ങളായ ഇ.ടി വത്സലൻ, വി.കെ ചന്ദ്രൻ, മേഖലാ പ്രസിഡൻ്റ് പി.കെ അശോകൻ എന്നിവർ പങ്കെടുത്തു.


Kerala Padayatra; Sastra Sahitya Parishad Padayatra on 2nd at Nadapuram

Next TV

Related Stories
#loksabhaelection2024 | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

Apr 25, 2024 05:33 PM

#loksabhaelection2024 | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

' വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് ഫോണ്‍ വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ...

Read More >>
 #Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

Apr 25, 2024 04:55 PM

#Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചതായും...

Read More >>
 #ASDmonitoringapp | പിടി വീഴും;ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

Apr 25, 2024 04:25 PM

#ASDmonitoringapp | പിടി വീഴും;ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി...

Read More >>
#Voterturnoutapp | പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

Apr 25, 2024 03:57 PM

#Voterturnoutapp | പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും....

Read More >>
#vote | നാളെ വോട്ടിന് പോകുമ്പോൾ;വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകളിൽ ഒന്ന് കരുതണം

Apr 25, 2024 03:28 PM

#vote | നാളെ വോട്ടിന് പോകുമ്പോൾ;വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകളിൽ ഒന്ന് കരുതണം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് ഇലക്ഷന്‍ ഐഡി കാര്‍ഡ് (എപിക്)...

Read More >>
#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

Apr 25, 2024 12:11 PM

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10...

Read More >>
Top Stories