പുറമേരി : (nadapuramnews.in)വടകര - നാദാപുരം സംസ്ഥാന പാതയിൽ പുറമേരിയിൽ വാഹനാപകടം. ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഡ്യുക്ക് ബൈക്കിന്റെ ടയറിനിടയിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്‌സ് എത്തി ബൈക്ക് മുറിച്ചുമാറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്.

കായപ്പനച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന നൗഷാദിൻ്റെ മകൻ നിഹാൽ (24)തൂണേരി പുത്തലത്ത് അമീർ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ തൂണേരി പുത്തലത്ത് അമീറിനെ വടകര ആശാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അമീറിനെയാണ് ബൈക്ക് മുറിച്ച് മാറ്റി രക്ഷപ്പെടുത്തിയത്.
അപകടത്തിൽ എതിർ ദിശയിൽ നിന്ന് വന്ന ഷിഫ്റ്റ് കാറിൻ്റെ മുൻവശം തകർന്നിട്ടുണ്ട്. ഇന്ന് രാത്രി ഒൻപതേമുക്കാലിനാണ് അപകടം. വടകര ഭാഗത്തുനിന്ന് ബൈക്കിൽ വന്ന യുവാക്കൾ കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടയിൽ കാറിലിടിച്ചാണ് അപകടം ഉണ്ടായത്.
പുറമേരിയിൽ വാഹനാപകടം; രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്
പുറമേരി : (nadapuramnews.in)വടകര - നാദാപുരം സംസ്ഥാന പാതയിൽ പുറമേരിയിൽ വാഹനാപകടം. ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്.
ഡ്യുക്ക് ബൈക്കിന്റെ ടയറിനിടയിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്‌സ് എത്തി ബൈക്ക് മുറിച്ചുമാറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാത്രി ഒൻപതേമുക്കാലിനാണ് അപകടം.
വടകര ഭാഗത്തുനിന്ന് ബൈക്കിൽ വന്ന യുവാക്കൾ കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടയിൽ കാറിലിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കുപറ്റിയവരെ തിരിച്ചറിഞ്ഞിട്ടില്ല
Biking Accident; The injured youths have been identified