പുറമേരി: (nadapuramnews.in) ഗ്രാമ പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം ശങ്കരവിലാസം എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി.കെ.ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു.

പി.ടി.എ.പ്രസിഡന്റ് മുഹമ്മദ് പുറമേരി അധ്യക്ഷത വഹിച്ചു. കെ.കെ.മൊയ്തു മാസ്റ്റർ, ഡി.അനിൽകുമാർ, എം.കെ രോഹിണി ടീച്ചർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.പി. റാഷിദ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ലത്തീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Pumaari Gram Panchayat Level School Entrance Festival