#vote | 'വിലപ്പെട്ട വോട്ട്', ടിക്കറ്റെടുത്തത് മൂന്ന് വിമാനങ്ങൾക്ക്; നാദാപുരം സ്വദേശിക്കും സുഹൃത്തിനും ചെലവായത് ഒരു ലക്ഷത്തോളം രൂപ

#vote | 'വിലപ്പെട്ട വോട്ട്', ടിക്കറ്റെടുത്തത് മൂന്ന് വിമാനങ്ങൾക്ക്; നാദാപുരം സ്വദേശിക്കും സുഹൃത്തിനും ചെലവായത് ഒരു ലക്ഷത്തോളം രൂപ
Apr 27, 2024 11:30 PM | By Athira V

നാദാപുരം : ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിൽ ‘വിലപ്പെട്ട’ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത് യഥാർഥത്തിൽ ഉമ്മത്തൂർ സ്വദേശി ചോരങ്ങോട്ട് ബഷീറും എലാങ്കോട് സ്വദേശി സൽമാൻ യൂസുഫും ആയിരിക്കണം.

മൂന്നു വിമാനങ്ങൾക്ക് ടിക്കറ്റെടുത്താണ് ഇവർ വോട്ടു ചെയ്യാൻ നാട്ടിലെത്തിയത്. 25നു ഖത്തറിൽ നിന്ന് ബംഗളൂരുവിലേക്കാണ് ഇവർ ആദ്യം വിമാന ടിക്കറ്റെടുത്തത്. എന്നാൽ, എയർപോർട്ടിൽ എത്തുമ്പോഴേക്കും വിമാനം പോയിക്കഴിഞ്ഞിരുന്നു.

ഇതോടെ ഖത്തറിൽ നിന്ന് നെടുമ്പാശ്ശേരിക്ക് വീണ്ടും വിമാന ടിക്കറ്റെടുത്തു. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി റോഡ് മാർഗം നാട്ടിലെത്തുമ്പോഴേക്കും വോട്ടിങ് സമയം കഴിയുമെന്നതിനാൽ, നെടുമ്പാശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്കു വീണ്ടും വിമാനം കയറി.

വോട്ടെടുപ്പ് അവസാനിക്കും മുൻപു തന്നെ ഉമ്മത്തൂരിലെ ബൂത്തിലെത്തി ബഷീറും എലാങ്കോട്ടെ (കണ്ണൂർ ജില്ല) ബൂത്തിലെത്തി സൽമാൻ യൂസുഫും വോട്ട് ചെയ്തു. വിമാന ടിക്കറ്റുകൾക്കു മാത്രമായി ഒരു ലക്ഷത്തോളം രൂപയാണ് ഇവർക്ക് ചെലവായത്.

#loksabha #election #2024 #basheer #salman #came #qatar #cast #vote

Next TV

Related Stories
#Lottery | നാല്പത് രൂപയുടെ സൗഹൃദത്തിന് എൺപത് ലക്ഷത്തിന്റെ വില

May 9, 2024 11:12 PM

#Lottery | നാല്പത് രൂപയുടെ സൗഹൃദത്തിന് എൺപത് ലക്ഷത്തിന്റെ വില

പെയിന്റിങ് ജോലികൾ ചെയ്തു വന്നിരുന്ന ഈ നാല്പതുകാരൻ പാറക്കടവ് ടൗണിലും പരിസരത്തും ഏതാനും മാസമായി ലോട്ടറി വിൽപന നടത്തി...

Read More >>
#result|നാസർ മാതൃക ; പ്ലസ് ടു ഫലം വന്നയുടനെ ജനപ്രതിനിധിയുടെ ചൂടുള്ള സമ്മാനം

May 9, 2024 10:49 PM

#result|നാസർ മാതൃക ; പ്ലസ് ടു ഫലം വന്നയുടനെ ജനപ്രതിനിധിയുടെ ചൂടുള്ള സമ്മാനം

പ്ലസ് ടു പരീക്ഷയയിൽ ഫലം വന്നു മണിക്കൂറുകൾക്കകം വാർഡ് മെമ്പർ വീട്ടിലെത്തി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ...

Read More >>
 #lottery |കാര്യണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ചെക്യാട് സ്വദേശിക്ക്

May 9, 2024 08:16 PM

#lottery |കാര്യണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ചെക്യാട് സ്വദേശിക്ക്

വിദേശത്തുള്ള ബിനീഷ് കുന്നനാലിൽ രമേശൻ എന്ന എജന്റിന്റെ കൈയ്യിൽ നിന്നാണ് ലോട്ടറി...

Read More >>
#fire | വയലും കത്തുന്നു; തൂണേരി അയ്യോത്ത് കണ്ടി താഴെ വയലിന് തീ പിടിച്ചു

May 9, 2024 08:00 PM

#fire | വയലും കത്തുന്നു; തൂണേരി അയ്യോത്ത് കണ്ടി താഴെ വയലിന് തീ പിടിച്ചു

തൂണേരി പഞ്ചായത്തിലെ അയ്യോത്ത് കണ്ടി താഴെ വയലിന് തീ...

Read More >>
#akshaydeath | ഇന്ന് സായാഹ്ന ധർണ്ണ; അക്ഷയ്‌യുടെ ദുരൂഹ മരണം സമഗ്രാന്വേഷണം വേണം - ആക്ഷൻ കമ്മറ്റി

May 9, 2024 03:23 PM

#akshaydeath | ഇന്ന് സായാഹ്ന ധർണ്ണ; അക്ഷയ്‌യുടെ ദുരൂഹ മരണം സമഗ്രാന്വേഷണം വേണം - ആക്ഷൻ കമ്മറ്റി

അക്ഷയ്‌യുടെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് കുമ്പളച്ചോലയിൽ സായാഹ്ന...

Read More >>
#straydog |  നാദാപുരത്ത് തെരുവുനായ ആക്രമണം; വയോധികമാർക്ക് പരിക്ക്

May 9, 2024 01:40 PM

#straydog | നാദാപുരത്ത് തെരുവുനായ ആക്രമണം; വയോധികമാർക്ക് പരിക്ക്

താഴെ വീണുപോയ ആയിഷുവിന്‍റെ ഇരു കൈകൾക്കും മുഖത്തും നാരായണിയുടെ കാലിനും...

Read More >>
Top Stories