#Parco | പാർകോ - ഇഖ്റ സൗഹൃദപരം ; പാർകോയുടെ ലക്ഷ്യം ലോകോത്തര ചികിത്സ കുറഞ്ഞ ചിലവിൽ

#Parco | പാർകോ - ഇഖ്റ സൗഹൃദപരം ; പാർകോയുടെ ലക്ഷ്യം ലോകോത്തര ചികിത്സ കുറഞ്ഞ ചിലവിൽ
May 3, 2024 03:32 PM | By Aparna NV

വടകര: (nadapuram.truevisionnews.com) പാർകോ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ വിശദീകരണവുമായി മാനേജ്‍മെന്റ്.

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റൽ മികച്ച രീതിയിൽ മുന്നോട്ടുപോവുകയാണെന്നും മാനേജ്‍മെന്റ് വ്യക്തമാക്കി.

നിലവിലുള്ള ഡോക്ടർമാരുടെ സേവനത്തിന്റെ കാര്യത്തിലോ ചികിത്സാ നിരക്കിലോ ഇളവുകളുടെ കാര്യത്തിലോ മാറ്റം ഉണ്ടായിട്ടില്ല. ഇത് വരെ ജനങ്ങൾക്ക് പാർകോ- ഇഖ്റ ഹോസ്പിറ്റലിൽ കിട്ടിയിരുന്ന ഡോക്ടർമാരുടെ സേവനങ്ങളും സൗജന്യങ്ങളും തുടർന്നും പാർകോയിൽ ലഭ്യമായിരിക്കും.

പാർകോയുടെ ലക്ഷ്യം ലോകോത്തര ചികിത്സ കുറഞ്ഞ ചിലവിൽ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. ആ ഉത്തരവാദിത്വം പാർകോ തുടർന്നും നിറവേറ്റുന്നതുമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ പാർകോ മാനേജ്മെന്റ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിച്ചു വരികയുമാണ് എന്നും മാനേജ്മെൻ്റ് കൂട്ടിച്ചേർത്തു.

പാർകോ അധികൃതരുടെ വിശദീകരണ കുറിപ്പ് ഇങ്ങനെ......... പ്രിയരേ, പാർകോ ഹോസ്പിറ്റലിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെടുകയുണ്ടായി. ഈ സാഹചര്യത്തിൽ യഥാർത്ഥ വസ്തുത ബ​ഹുമാന്യരായ പൊതുജനങ്ങളെ അറിയിക്കുകയാണ്.

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയത്. തുടർന്ന് പാർകോ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റൽ പൂർവ്വാധികം ശക്തമായി മുന്നോട്ടുപോവുകയാണ്.

നിലവിലുള്ള ഡോക്ടർമാരുടെ സേവനത്തിന്റെ കാര്യത്തിലോ ചികിത്സാ നിരക്കിലോ ഇളവുകളുടെ കാര്യത്തിലോ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഇത് വരെ ജനങ്ങൾക്ക് പാർകോ- ഇഖ്റ ഹോസ്പിറ്റലിൽ കിട്ടിയിരുന്ന ഡോക്ടർമാരുടെ സേവനങ്ങളും സൗജന്യങ്ങളും തുടർന്നും പാർകോയിൽ ലഭ്യമായിരിക്കുന്നതാണ്.

പാർകോയുടെ ലക്ഷ്യം ലോകോത്തര ചികിത്സ കുറഞ്ഞ ചിലവിൽ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. ആ ഉത്തരവാദിത്വം പാർകോ തുടർന്നും നിറവേറ്റുന്നതുമായിരിക്കുമെന്ന് ഉറപ്പുനൽകുന്നതോടൊപ്പം ആരോ​ഗ്യരം​ഗത്ത് സാധാരണക്കാരുടെ ആശ്രയമായി കരുത്തോടെ മുന്നേറാൻ എന്നും നിങ്ങളുടെ സഹകരണവും പിന്തുണയും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടാതെ നിലവിൽ പാർകോ മറ്റ് ഹോസ്പിറ്റലുകളുമായി യാതൊരു വിധ ചർച്ചകളും നടത്തിയിട്ടില്ല. ഇങ്ങനെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ പാർകോ മാനേജ്മെന്റ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിച്ചു വരികയുമാണ്.......എന്ന്, പാർകോ ഹോസ്പിറ്റൽ മാനേജ്മെന്റ്

#Management #clarification #social #media #messages

Next TV

Related Stories
#KarmaSamiti  | കല്ലാച്ചി -വാണിമ്മേൽ റോഡിൽ അപകട സാധ്യത ; കൈവരികൾ സ്ഥാപിക്കണമെന്ന് കർമ്മ സമിതി

May 17, 2024 08:19 PM

#KarmaSamiti | കല്ലാച്ചി -വാണിമ്മേൽ റോഡിൽ അപകട സാധ്യത ; കൈവരികൾ സ്ഥാപിക്കണമെന്ന് കർമ്മ സമിതി

ഈ ആവശ്യം ഉന്നയിച്ച് പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കും. ഇതിന് മുന്നോടിയായി കുറ്റ്യാടി പൊതുമരാമത്ത് അസിസ്റ്റൻ്റ് എൻജിനീയർ നളിൻ കുമാറിന് നിവേദനം...

Read More >>
 #Kudumbashree | കുടുംബശ്രീ വാർഷികത്തിന്റെ ഭാഗമായി  'എന്നിടം' ആഘോഷിച്ചു

May 17, 2024 05:33 PM

#Kudumbashree | കുടുംബശ്രീ വാർഷികത്തിന്റെ ഭാഗമായി 'എന്നിടം' ആഘോഷിച്ചു

ഗ്രാമ പഞ്ചായത്ത്‌ കുടുംബ ശ്രീയുടെ 26 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി എന്നിടം പരിപാടി...

Read More >>
#Alumnimeet | മധുരിക്കും ഓർമ്മകൾ; വീണ്ടും ഒത്തുചേർന്ന് കടത്തനാട് രാജാസിലെ പൂർവ്വ വിദ്യാർത്ഥികൾ

May 17, 2024 04:46 PM

#Alumnimeet | മധുരിക്കും ഓർമ്മകൾ; വീണ്ടും ഒത്തുചേർന്ന് കടത്തനാട് രാജാസിലെ പൂർവ്വ വിദ്യാർത്ഥികൾ

കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ 1989 ബാച്ച് എസ് എസ് എൽ സി പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "സഹപാഠികൾ 10@ 89" ഇരിങ്ങൽ സർഗാലയിൽ വാർഷികാഘോഷവുമായി...

Read More >>
#FoodFest  | അധ്യാപക ശാക്തീകരണം;ഓർഗാനിക് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

May 17, 2024 04:08 PM

#FoodFest | അധ്യാപക ശാക്തീകരണം;ഓർഗാനിക് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ യുപി സോഷ്യൽ സയൻസ് വിഭാഗം ഓർഗാനിക് ഫുഡ് ഫെസ്റ്റ്...

Read More >>
#agripark| ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

May 17, 2024 03:03 PM

#agripark| ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 17, 2024 11:11 AM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories










News Roundup