നാദാപുരം : വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പതിനേഴ്കാരി മരിച്ചു. ചിയ്യൂർ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഏരത്ത് മുഹമ്മദലിയുടെ മകൾ ഹിബ സുൽത്താന(17) മരിച്ചത്.
പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ദീർഘകാലമായി പ്രമേഹ രോഗ ബാധിതയായിരുന്നു. കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടെക്ക് വിദഗ്ദ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.
മാതാവ്: റംല കുമ്മങ്കോട്. സഹോദരങ്ങൾ: ഫാത്തിമ,മുഹ്സിന, ആയിഷ , അംന, ആഷിദ, സഫ്‌വ.
#17 #year #old #girl #died #hospital #due #abdominal #pain









































