വാണിമേൽ : (nadapuram.truevisionnews.com) മനുഷ്യ നിർമ്മിതങ്ങളായ ഇസ്‌ലാം വിരുദ്ധ ആധുനിക ആശയങ്ങളെ നേരിടാൻ മഹല്ലുകളിൽ എ അന്ത്യ പ്രവാചകനെ കുറിച്ചുള്ള പ്രകീർത്തന സദസ്സുകളും പ്രവാചക ജീവചരിത്ര പ്രഭാഷണങ്ങളും കൂടുതൽ സജീവമാക്കേണ്ട കാലമാണിതെന്ന് മാധ്യമപ്രവർത്തകൻ സി വി എം വാണിമേൽ.
ഇസ്ലാമിൻ്റെ മുന്നേറ്റത്തെ തടയിടാൻ പാശ്ചാത്യർ നടത്തുന്ന തെറ്റായ പ്രചാര വേലകൾ കേരളത്തിലും കണ്ടുതുടങ്ങിയത് മത സംഘടനകൾ ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.
സുന്നി മഹല്ല് ഫെഡറേഷൻ ദഅവ സെല്ലും വാണിമേൽ റൈഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീനും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് 'ലൈറ്റ് ഓഫ് മദീന' പ്രഖ്യാപന സംഗമം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി കെ മജിദ് അദ്ധ്യക്ഷത വഹിച്ചു. നൗഫൽ ഫൈസി കുപ്പാടിത്തറ സ്വാഗതം പറഞ്ഞു. പി പി അമ്മത്, കൊറ്റാല അഷ്റഫ്, ഖാസിം ദാരിമി,
സൈനുദ്ധീൻ ദാരിമി, ശിഹാബുദ്ധീൻ ദാരിമി, സൂപ്പിഹാജി, മൊയ്തുഹാജി, തെറ്റത്ത് അമ്മത് മുസ്ല്യാർ, സി വി അഷ്റഫ്, നടുക്കണ്ടി മൊയ്തു, മഹ്മൂദ് എന്നിവർ സംസാരിച്ചു
#Light #Madinah #Prophetic #kirtan #venues #should #active #mahals #CVM