നാദാപുരം: (nadapuram.truevisionnews.com) ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നാദാപുരം ഗ്രാമപഞ്ചായത്തിൽ പൂർത്തിയാക്കിയ 5 റോഡുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

3-ാം വാർഡിലെ ഓത്തിയിൽ മുക്ക് വിഷ്ണമംഗലം റോഡ് (36ലക്ഷം)
മൂന്നാം വാർഡിലെ കേളോത്ത്റോഡ്( 5 ലക്ഷം)
16ാം വാർഡിലെ ഉള്ളിൻ്റെ വിട എൻ. ഐ മദ്രസ റോഡ്( 25.4ലക്ഷം) പുളിയത്തിങ്കൽ അമ്പിളിയേരി റോഡ് (3 ലക്ഷം)
പതിനാറാം വാർഡിലെ പുത്തൂക്കണ്ടി താഴ റോഡ്( 2.25ലക്ഷം)എന്നീ റോഡുകളാണ് ഉൽഘാടനം ചെയ്തത്.
ആവശ്യമായ ഡ്രെയിനേജ്, കൽവെർട്ട്,സൈഡ് ഐറിഷ് സംവിധാനങ്ങളൊരുക്കിയാണ് ഗ്രാമീണ റോഡുകൾ നിർമ്മിച്ചത്. 16-ാം വാർഡിലെ ഉള്ളിൻ്റെ വിട എൻ. ഐ മദ്രസ റോഡിന് ജനകീയറോഡ് സംരക്ഷണ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
മറ്റ് റോഡുകൾക്കും സംരക്ഷണ സമിതി ഉടൻ രൂപീകരിക്കും. വിഷ്ണുമംഗലം റോഡിൽ ജൽജീവൻ മിഷൻ പ്രവൃത്തി കാരണമുണ്ടായ അപാകതകൾ പരിഹരിച്ച ശേഷമാണ് ഉദ്ഘാടനം നടത്തിയത്.
രണ്ട് വാർഡുകളിലെയും ചടങ്ങിൽ മെമ്പർമാരായ മസ്ബൂബ ഇബ്രാഹിം, സി.ആർ ആയിഷ ഗഫൂർ എന്നിവർ അദ്ധ്യക്ഷം വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് അഖിലമര്യാട്ട് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ,മെമ്പർമാരായ വി. അബ്ദുൽജലീൽ, വി.പികുഞ്ഞിരാമൻ, ഹസൻ ചാലിൽ, കുഞ്ഞമ്മദ് ഹാജി പറോളി, അയൂബ് കെ കെ ജാഫർ തുണ്ടിയിൽ സി കെ മഹമൂദ് ഹാജി ബഷീർ ഒതയോത്ത്, വി.എ മഹമൂദ്, അമ്മദ് ഹാജി വമ്പൻ, പുളിയത്തുങ്കൽ മമ്മൂട്ടി, പാറപ്പുറത്ത് ചന്ദ്രൻ, ബാലൻ മാണിക്കം വീട്ടിൽ, അസീസ് പാലോള്ളത്തിൽ, റാഷിദ് പറോളി, സി.വി. ഇബ്രാഹിം,കോടി കണ്ടി മൊയ്തു, കെ.പി. മൊയ്തു, തുടങ്ങിയവർ സംബന്ധിച്ചു.
#Five #completed #roads #inaugurated #Nadapuram #Grama #Panchayath