നാദാപുരം : (nadapuramnews.in ) നാദാപുരം പഞ്ചായത്തിലെ വിവിധ അങ്കണവാടികൾ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വൈദ്യുതീകരിച്ചു.

20-ാം വാർഡിലെ കുമ്മങ്കോട് സൗത്ത് അങ്കണവാടി, പതിനെട്ടാം വാർഡിലെ മലയിൽ ലക്ഷംവീട് അങ്കണവാടി, മൂന്നാം വാർഡിലെ കാളാച്ചേരി അങ്കണവാടി എന്നിവയാണ് വൈദ്യുതീകരിച്ച് നവീകരിച്ചത്.
സ്വിച്ച് ഓൺ മലയിൽ ലക്ഷം വി ട് അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു. മെമ്പർ പി പി ബാലകൃഷ്ണൻ അധ്യക്ഷനായി. വൈദ്യുതികരിച്ച അങ്കണവാടിയിലേക്ക് പഞ്ചായത്ത് മിക്സി, ഫാൻ എന്നിവയും വിതരണം ചെയ്തു.
സ്ഥിരംസമിതി അധ്യക്ഷൻ സി കെ നാസർ, വി പി ഇസ്മായിൽ, കെ രാജൻ, ഷൈമ എന്നിവർ സംസാരിച്ചു.
#Switchon #Anganwadi #Nadapuram #electrified