നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചിയുടെ നഗര ഹൃദയത്തിൽ ഗുരു മന്ദിരം ഒരുങ്ങുന്നു. കല്ലാച്ചി കോടതിക്ക് സമീപം എസ് എൻ ഡി പി യോഗം കല്ലാച്ചി ശാഖ നേതൃത്വത്തിൽ നിർമ്മാണം ആരംഭിക്കാൻ പോകുന്ന ഗുരു മന്ദിരവുമായി ബന്ധപ്പെട്ട് വലിയ പറമ്പത്ത് മുത്തപ്പൻ മടപ്പുരക്ക് സമീപം ആലോചനാ യോഗം ചേർന്നു.

ആലോചന യോഗം എസ് എൻ ഡി പി യോഗം വടകര യൂണിയൻ സെക്രട്ടറി പി എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗുരു മന്ദിരത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വിപുലമായ സബ്ബ് കമ്മിറ്റികൾ രൂപീകരിച്ചു.
ഗുരു മന്ദിര നിർമ്മാണ കമ്മിറ്റി ചെയർമാൻ തറക്കണ്ടി ബാലൻ അധ്യക്ഷത വഹിച്ചു. " രാസ ലഹരിയിൽ നിന്നും പുതു തലമുറയെ രക്ഷപ്പെടുത്താം " എന്ന വിഷയത്തിൽ എസ് എൻ ഡയരക്ടർ ബോർഡ് അംഗം ബാബു പൂതമ്പാറ മുഖ്യ പ്രഭാഷണം നടത്തി.
എസ് എൻ ഡയരക്ടർ ബോർഡ് അംഗം റഷീദ് കക്കട്ടിൽ , ശാഖ സെക്രട്ടറി ഇ കുഞ്ഞിരാമൻ , പ്രസിഡൻ്റ് സി നാണു , എം പി ഭാസ്ക്കരൻ , നിർമ്മാണ കമ്മിറ്റി കൺവീനർ അനീഷ് കല്ലാച്ചി , ജോയിൻ്റ് കൺവീനർ ചന്ദ്രൻ സയന എന്നിവർ പ്രസംഗിച്ചു.
#Guru #Mandir #prepared #Kallachi #Sub #committees #formed