നാദാപുരം : ( nadapuramnews.com) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ പഠന ക്യാമ്പ് അകലാപ്പുഴയിൽ വെച്ച് പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഇ.ടി വത്സൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് വി കെ ചന്ദ്രൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം പ്രീത, കെ ശശിധരൻ , കെ ടി കെ ചാന്ദിനി എന്നിവർ സംസാരിച്ചു. പി.കെ അശോകൻ, അനിൽകുമാർ പേരടി സി കെ ശശി എന്നിവർ കേമ്പിന് നേതൃത്വം നൽകി. എൻടി ഹരിദാസൻ സ്വാഗതവും, ഇ മുരളിധരൻ നന്ദിയും പറഞ്ഞു.
#KeralaSastraSahityParishad #Nadapuram #regional #studycamp #begins