നാദപുരം: (nadapuramnews.com) നാദപുരം ഗ്രാമ പഞ്ചയത്ത് വാർഡ്- 12 നരിക്കാട്ടേരിയിൽ കർഷകർക്ക് ഇടവിളകൃഷി വിത്തുകൾ വിതരണം ചെയ്തു.

വാർഡ് മെമ്പർ എ.കെ. സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി. ഇബാഹിം, കെ.ടി.കെ. മുഹമ്മദ് , നാരായണൻ തുടങ്ങിയവർ സബന്ധിച്ചു. ഇഞ്ചി, മഞ്ഞൾ , ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ വിത്ത് ഇനങ്ങളാണ് നൂറിൽ പരം കർഷകർക്ക് വിതരണം ചെയ്തത്.
#nadapuram #narikkateriyil #Intercropping #seeds #distributed