നാദാപുരം: (nadapuramnews.com) ഒരാഴ്ചയായി നാദാപുരത്ത് നടന്നുവരുന്ന അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിന്റെ സംഘാടകരായ ഓക്സ്ഫോർഡ് മാർഷൽ ആർട്‌സ് അക്കാദമി കാരുണ്യ രംഗത്ത് വേറിട്ട മാതൃക തീർത്തു. പാറക്കടവിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് 10 ലക്ഷത്തിലേറെ രൂപയുടെ സഹായമാണ് കഴിഞ്ഞ ദിവസം നൽകിയത്.

ഒരു ഡയാലിസിസ് മെഷീന് ആവശ്യമായ ഏഴു ലക്ഷവും 200 ഡയാലിസിസ് ചെയ്യാൻ ആവശ്യമായ 3 ലക്ഷം രൂപയുമാണ് കൈമാറിയത്. വോളിബോളിൻ്റെ സെമിഫൈനൽ ദിവസം കളിക്കളത്തിൽ എത്തിയ ഷാഫി പറമ്പിൽ എം പിക്ക് സംഘാടക സമിതി ഭാരവാഹികൾ തുക കൈമാറി.
ഡയാലിസിസ് സെൻറർ ജനറൽ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് ബംഗ്ലത്ത് മുഹമ്മദ് ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി, സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ, വാർഡ് മെമ്പർ അബ്ബാസ് കണെക്കൽ, അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ്, സംഘാടക സമിതി ഭാരവാഹികളായ അഷറഫ് പറമ്പത്ത്, ഹാരിസ് ചേനത്ത്, സി എം ഫൈസൽ, നാസർ കളത്തിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
#Oxford #nadapuram #vollyboll #ShihabThangal #donates #onemillion #dialysis #center