എടച്ചേരി: (nadapuram.truevisionnews.com)കേരള പ്രവാസിസംഘം എടച്ചേരി മേഖല കളിയാംവെള്ളി യുണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. കണ്ടോത്ത് ചന്ദ്രൻ്റെ വീട്ടിൽ ചേർന്ന സമ്മേളനത്തിൽ 18 പേർ പങ്കെടുത്തു. പ്രവാസി സംഘം നാദാപുരം മുൻ ഏരിയാ സെക്രട്ടറി കെ ടി കെ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു .
സെക്രട്ടറി ഹരിഹരൻ എൻ കെ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡൻ്റ് ചന്ദ്രൻ കണ്ടോത്ത് അധ്യക്ഷത വഹിച്ചു. ഹരിഹരൻ സ്വാഗതം പറഞ്ഞു സമ്മേളനത്തിൽ ഏരിയാ കമ്മിറ്റി അംഗം പി സി പൊക്കനും മേഖല സെക്രട്ടറി അജിത്തും സംസാരിച്ചു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു .



പ്രസിഡൻ്റ് ബാബു കെ, വൈസ് പ്രസിഡൻ്റ് ഭാസ്ക്കരൻ സി കെ, സെക്രട്ടറി ഹരിഹരൻ എൻ കെ ജോയിന്റ് സെക്രട്ടറി ചന്ദ്രൻ കണ്ടോത്ത്, ഖജാൻജി ഹരീന്ദ്രൻ എം എന്നിവരെ തെരഞ്ഞെടുത്തു.
Kerala Pravasi Sangham organizes Kaliyamvelli unit conference in edacheri