പുറമേരിയിലെ തീപിടുത്തം; ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ എടച്ചേരി വഴി തിരിച്ചുവിട്ടു

പുറമേരിയിലെ തീപിടുത്തം; ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ എടച്ചേരി വഴി തിരിച്ചുവിട്ടു
Apr 29, 2026 11:04 AM | By Krishnapriya S R

പുറമേരി: (nadapuram.truevisionnews.com) സംസ്ഥാന പാതയോട് ചേർന്ന കെട്ടിടത്തിലുണ്ടായ ശക്തമായ തീപ്പിടുത്തത്തെത്തുടർന്ന് മേഖലയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിൽ സുരക്ഷ മുൻനിർത്തി എടച്ചേരി പോലീസ് ഇരിങ്ങണ്ണൂർ കവലയിൽ വെച്ച് വാഹനങ്ങൾ തടയുകയും ദീർഘദൂര ബസ്സുകൾ ഉൾപ്പെടെയുള്ളവ എടച്ചേരി മീശമുക്ക് വഴി തിരിച്ചുവിടുകയും ചെയ്തു.

ഇതോടെ കുറ്റ്യാടി, നാദാപുരം, കക്കട്ടിൽ, കല്ലാച്ചി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ വലിയ ബുദ്ധിമുട്ടിലായി. യാത്രാക്ലേശം രൂക്ഷമായതോടെ തലായി, തെക്കയിൽ മുക്ക്, പുറമേരി പ്രദേശങ്ങളിലേക്ക് പോകേണ്ടിയിരുന്നവർ വാഹനങ്ങൾ ലഭിക്കാതെ പെരുവഴിയിലായി.

എടച്ചേരിയിൽ ബസ്സിറങ്ങേണ്ടി വന്ന പലരും കിലോമീറ്ററുകൾ നടന്നാണ് വീടുകളിലെത്തിയത്. വടകര ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ കുനിങ്ങാട്-വില്യാപ്പള്ളി വഴി തിരിച്ചുവിട്ടതും യാത്രക്കാരെ വലച്ചു.

തെക്കയിൽ മുക്ക്, തലായി, എടച്ചേരി ഭാഗങ്ങളിൽ നിന്ന് വടകരയ്ക്ക് പോകേണ്ടവർ മണിക്കൂറുകളോളം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ചിലവഴിക്കേണ്ടി വന്നു. തീപ്പിടുത്തത്തെത്തുടർന്നുണ്ടായ ഗതാഗത നിയന്ത്രണം മണിക്കൂറുകളോളം ജനജീവിതത്തെ സാരമായി ബാധിച്ചു.

Vehicles were diverted via Edacherry.

Next TV

Related Stories
യുഡിഎഫ് ലീഡേഴ്സ് മീറ്റ്; അക്രമ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം നൽകി യുഡിഎഫ്

Apr 29, 2026 11:36 AM

യുഡിഎഫ് ലീഡേഴ്സ് മീറ്റ്; അക്രമ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം നൽകി യുഡിഎഫ്

അക്രമ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം നൽകി യുഡിഎഫ്...

Read More >>
Top Stories










Entertainment News