പുകയില വിരുദ്ധ ദിനാചരണം; ഐ.ഡി.എയുടെ നേതൃത്വത്തിൽ സന്ദേശ റാലിയും ബോധവൽക്കരണ സംഗമവും സംഘടിപ്പിച്ചു

പുകയില വിരുദ്ധ ദിനാചരണം;  ഐ.ഡി.എയുടെ നേതൃത്വത്തിൽ സന്ദേശ റാലിയും ബോധവൽക്കരണ സംഗമവും സംഘടിപ്പിച്ചു
Jun 1, 2026 02:24 PM | By Fathimathul Henna
#Latest News #Nadapuram #Anti-Tobacco Day

നാദാപുരം: (nadapuram.truevisionnews.com) ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധി ച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സന്ദേശ റാലിയും ബോധവൽക്കരണ സംഗമവും നടത്തി. കല്ലാച്ചിയിൽ നിന്നാരംഭിച്ച റാലിയിൽ ഡെന്റൽ ഡോക്ടർമാരും ക്ലിനിക്കിലെ ജീവനക്കാരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാ ണ് അണിനിരന്നത്.

തുടർന്ന് നാദാപുരം ബസ്റ്റാന്റ് പരിസരത്ത് നടന്ന ബോധവൽക്കരണ പരിപാടി കെ.എം അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പുകയില വിരുദ്ധ സന്ദേശം ശക്തമായി പ്രചരിപ്പിക്കുന്നതിനും യുവതലമുറയെ പുകയില ഉപയോഗത്തിൽ നിന്ന് അകറ്റി നിർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ. ഡി.എ വടകര പ്രസിഡന്റ് ഡോ. പ്രമോദ് അധ്യക്ഷത വഹിച്ചു. സി.ഡി.എച്ച് കൺവിനർ ഡോ. മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് കെ.പി പ്രദീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഹീറ മൂന്നാം കുനി, പൊലീസ് ഇൻസ്പെ ക്ടർശരത്, എക്സൈസ് വകുപ്പ് പ്രതിനിധി ഷൈലേഷ് എന്നിവർ സംസാരിച്ചു. പുകയി ല ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധ വൽക്കരണ സന്ദേശങ്ങളും ആരോഗ്യ സംരക്ഷണ പ്രതിജ്ഞയും നടത്തി.

ഡോ. സുശാന്ത് കൃഷ്ണ നന്ദി പറഞ്ഞു. പുകയില ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വായിലെ കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Content Highlight: Anti-Tobacco Day: IDA Organizes Awareness Rally and Gathering

#Latest News #Nadapuram #Anti-Tobacco Day

Next TV

Related Stories
അധ്യാപകർക്ക് ആദരം; വാണിമേൽ ക്രസൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

Jun 1, 2026 03:21 PM

അധ്യാപകർക്ക് ആദരം; വാണിമേൽ ക്രസൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

വാണിമേൽ ക്രസൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം...

Read More >>
'പുതുതുടക്കം';പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗവ: യു പി സ്കൂളിൽ ശ്രദ്ധേയമായി

Jun 1, 2026 03:04 PM

'പുതുതുടക്കം';പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗവ: യു പി സ്കൂളിൽ ശ്രദ്ധേയമായി

പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗവ: യു പി സ്കൂളിൽ...

Read More >>
പണക്കവർച്ച; എടച്ചേരി ഒമ്പത് ലക്ഷത്തിന്റെ പണക്കവർച്ച പാനൂർ സ്വദേശിയായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Jun 1, 2026 01:54 PM

പണക്കവർച്ച; എടച്ചേരി ഒമ്പത് ലക്ഷത്തിന്റെ പണക്കവർച്ച പാനൂർ സ്വദേശിയായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

എടച്ചേരി ഒമ്പത് ലക്ഷത്തിന്റെ പണക്കവർച്ച പാനൂർ സ്വദേശിയായ പ്രതിയെ കോടതി റിമാൻഡ്...

Read More >>
 പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Jun 1, 2026 01:10 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം ജനതാ ഹോസ്പിറ്റൽ...

Read More >>
പുറമേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി

Jun 1, 2026 12:31 PM

പുറമേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി

സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് യാത്രയയപ്പ്...

Read More >>
'മുകുളങ്ങൾ' ;എടച്ചേരി വിജയ കലാവേദി ഗ്രന്ഥാലയത്തിന്റെ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു

Jun 1, 2026 12:27 PM

'മുകുളങ്ങൾ' ;എടച്ചേരി വിജയ കലാവേദി ഗ്രന്ഥാലയത്തിന്റെ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു

'മുകുളങ്ങൾ' ; എടച്ചേരി വിജയ കലാവേദി ഗ്രന്ഥാലയത്തിന്റെ കൈയെഴുത്തു മാസിക പ്രകാശനം...

Read More >>
Top Stories

News Roundup