നവയുഗ ഗ്രന്ഥാലയം കുട്ടികൾക്കായി അവധിക്കാല അബാക്കസ് ക്ലാസ്സ് സംഘടിപ്പിച്ചു

നവയുഗ ഗ്രന്ഥാലയം കുട്ടികൾക്കായി അവധിക്കാല അബാക്കസ് ക്ലാസ്സ്  സംഘടിപ്പിച്ചു
Jun 2, 2026 04:51 PM | By Fathimathul Henna
#Latest News #Iringannoor #Abacus Class

ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com) നവയുഗ ഗ്രന്ഥാലയം കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല അബാക്കസ് ക്ലാസിന്റെ സമാപന ചടങ്ങും സ്കിൽ ടെസ്റ്റ് പരിശീലനവും പ്രൗഢമായി നടന്നു.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ എ.ഡാനിയ നിർവ്വഹിച്ചു. ചടങ്ങിൽ യുവജന വേദി സെക്രട്ടറി ടി. പി. അഭിനവ് അധ്യക്ഷത വഹിച്ചു.

തുടർന്ന് കുട്ടികളുടെ ബൗദ്ധിക വികാസവും വേഗതയും പരിശോധിക്കുന്നതിനായി സംഘടിപ്പിച്ച പ്രത്യേക സ്കിൽ ടെസ്റ്റ് പരിശീലനത്തിന് ഷംന ടീച്ചർ നേതൃത്വം നൽകി.

ടി. പി. മനോജ്, എൻ എ നവനീത്, പി എസ് പ്രണവ്, എം ജിജിൻ, കെ പ്രവീഷ്, കെ സജേഷ് അഭിനന്ദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനദാനവും നടത്തി.

Content Highlight: Organized a vacation Abacus class

#Latest News #Iringannoor #Abacus Class

Next TV

Related Stories
മരണം മുൻപിൽ കണ്ട നിമിഷം....: വയനാട് തോൽപെട്ടിയിൽ കാട്ടാന ആക്രമം;  നാദാപുരം വളയം സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്

Jun 2, 2026 01:21 PM

മരണം മുൻപിൽ കണ്ട നിമിഷം....: വയനാട് തോൽപെട്ടിയിൽ കാട്ടാന ആക്രമം; നാദാപുരം വളയം സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്

വയനാട് തോൽപെട്ടിയിൽ കാട്ടാന ആക്രമം; നാദാപുരം വളയം സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിയഴ്ക്ക് ...

Read More >>
കരുത്തുറ്റ സാരഥി; വിപി കുഞ്ഞികൃഷ്ണൻ സീനിയർ സിറ്റിസൺ ഫ്രന്റ്സ് ജില്ലാ പ്രസിഡണ്ട്

Jun 2, 2026 11:25 AM

കരുത്തുറ്റ സാരഥി; വിപി കുഞ്ഞികൃഷ്ണൻ സീനിയർ സിറ്റിസൺ ഫ്രന്റ്സ് ജില്ലാ പ്രസിഡണ്ട്

വിപി കുഞ്ഞികൃഷ്ണൻ സീനിയർ സിറ്റിസൺ ഫ്രന്റ്സ് ജില്ലാ പ്രസിഡണ്ട്...

Read More >>
Top Stories

News Roundup

GCC News