ധാർമ്മികബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ
adimage

ധാർമ്മികബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ

ധാർമ്മികബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ adimage adimage
2026-06-07T11:12:00 | By Krishnapriya S R
#Latest News #Nadapuram #Panakkad Syed Sabikhali Shihab Thangal

നാദാപുരം: (nadapuram.truevisionnews.com) അരാജകത്വവും മൂല്യച്യൂതിയും കൊടികുത്തിവാഴുന്ന ആധുനിക സമൂഹത്തിൽ, ധാർമ്മികബോധമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഓർമ്മിപ്പിച്ചു.

സമസ്ത നാദാപുരം മണ്ഡലം കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജാമിഅ: ഹാഷിമിയ്യ ശംസുൽ ഉലമ ശരീഅത്ത് കോളേജിന്റെ പുതിയ അധ്യയന വർഷത്തെ ക്ലാസുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാൻ വരുംതലമുറയ്ക്ക് കൃത്യമായ മൂല്യബോധവും ദിശാബോധവും നൽകാൻ ഇത്തരം സ്ഥാപനങ്ങൾക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമസ്ത കേന്ദ്ര മുശാവറ അംഗവും കോളേജ് പ്രിൻസിപ്പലുമായ ബശീർ അബ്ദുല്ല ഫൈസി ചീക്കോന്ന് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ മത-സാമൂഹിക നേതാക്കൾ പങ്കെടുത്തു. സയ്യിദ് ഹമീദ് തങ്ങൾ അൽ ഹൈദ്രുസി, പി.കെ അഹമ്മദ് ബാഖവി, ടി.വി.സി അബ്ദുസമദ് ഫൈസി, ടി.എം.വി അബ്ദുൽ ഹമീദ്, അബ്ദുൽ ഗഫൂർ ഫൈസി, ഇസ്‌മയിൽ ഹാജി എടച്ചേരി, സയ്യിദ് ഇമ്പിച്ചി തങ്ങൾ, എൻ.കെ ജമാൽ ഹാജി, ബഹാവുട്ടീൻ റഹ്മാനി, കടോളി അബൂബക്കർ ഹാജി, അബൂബക്കർ സിദ്ദീഖ് ദാരിമി, അബ്ദുൽ റഊഫ് റഹ്മാനി, അബ്ദുറശീദ് റഹ്മാനി, വി.കെ റാശിദ എന്നിവർ യോഗത്തിൽ സന്നിഹിതരാവുകയും പ്രസംഗിക്കുകയും ചെയ്തു.

Content Highlight: Panakkad Syed Sabikhali Shihab Thangal says it is the necessity of the times to shape a new generation with a moral sense

#Latest News #Nadapuram #Panakkad Syed Sabikhali Shihab Thangal

adimage

Next TV

adimage
Related Stories
നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

Jul 23, 2026 08:46 PM

നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

നാദാപുരം പുളിയാവ് നാഷണൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി കൊമിയൻസോ 2026 ഇൻഡക്ഷൻ പ്രോഗ്രാം. പി.എം.എ ഗഫൂർ മുഖ്യാതിഥി. മികച്ച വിദ്യാർത്ഥികളെയും...

Read More >>
ജനകീയ സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാട് ഫാസിസ്റ്റ്; നാദാപുരത്ത് ആർ.ജെ.ഡി യോഗം

Jul 23, 2026 08:34 PM

ജനകീയ സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാട് ഫാസിസ്റ്റ്; നാദാപുരത്ത് ആർ.ജെ.ഡി യോഗം

നീറ്റ് ക്രമക്കേടിൽ കേന്ദ്രമന്ത്രി രാജി ആവശ്യപ്പെട്ട് സി.ജെ.പി സമരത്തിന് ഐക്യദാർഢ്യവുമായി ആർ.ജെ.ഡി നാദാപുരം. ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധ ജ്വാല...

Read More >>
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ നാദാപുരത്ത് പ്രതിഷേധം; ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ചു

Jul 23, 2026 08:30 PM

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ നാദാപുരത്ത് പ്രതിഷേധം; ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ചു

ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരത്ത് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം. ട്രംപിന്റെയും...

Read More >>
adimageadimage
വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്‌ക തൂങ്ങി മരിച്ചു

Jul 23, 2026 03:53 PM

വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്‌ക തൂങ്ങി മരിച്ചു

വളയം കല്ലുനിരയിൽ അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ 59കാരി മരിച്ചു. പൊലീസ് കേസെടുത്തു. മാനസികാരോഗ്യ സഹായത്തിനായി ഹെൽപ്‌ലൈൻ...

Read More >>
മുടി കൊഴിയുന്നോ? പരിഹാരം ക്യൂ കെയറിൽ

Jul 23, 2026 02:57 PM

മുടി കൊഴിയുന്നോ? പരിഹാരം ക്യൂ കെയറിൽ

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് പരമ്പരാഗത ചികിത്സ. ഡോക്ടർ...

Read More >>
ഉദ്ഘാടനം മുനവ്വറലി തങ്ങൾ; ശിഹാബ് തങ്ങൾ റിലീഫ് സെന്റർ നാളെ വാണിമേലിൽ പ്രവർത്തനം തുടങ്ങും

Jul 23, 2026 12:20 PM

ഉദ്ഘാടനം മുനവ്വറലി തങ്ങൾ; ശിഹാബ് തങ്ങൾ റിലീഫ് സെന്റർ നാളെ വാണിമേലിൽ പ്രവർത്തനം തുടങ്ങും

വാണിമേൽ ഭൂമി വാതുക്കൽ ടൗണിൽ ശിഹാബ് തങ്ങൾ റിലീഫ് സെന്റർ ജൂലൈ 24 ന് പ്രവർത്തനം ആരംഭിക്കും. മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ ഷോപ്പ്,...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage