#campaign | ഭക്ഷണം ഔദാര്യമല്ല അവകാശമാണ് ; ഭക്ഷ്യ കമ്മീഷൻ ക്യാമ്പയിൻ വാണിമേലിൽ നടന്നു

#campaign | ഭക്ഷണം ഔദാര്യമല്ല അവകാശമാണ് ; ഭക്ഷ്യ കമ്മീഷൻ ക്യാമ്പയിൻ വാണിമേലിൽ നടന്നു
Jan 23, 2024 09:03 PM | By Kavya N

വാണിമേൽ: (nadapuramnews.com)  ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന സന്ദേശം ഉയർത്തികൊണ്ട് സംസ്ഥാനത്ത് ഭക്ഷ്യ കമ്മീഷൻ ക്യാമ്പയിൻ വാണിമേലിൽ നടന്നു. ജില്ലകളിൽ കമ്മിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ഭക്ഷ്യഭദ്രത നിയമം- 2013 നിയമബോധവത്ക്കരണ ശില്പശാല വാണിമേലിൽ നടന്നു. പഞ്ചായത്ത് ഹാളിൽ നാദാപുരം എം എൽ എ ഇ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.

  സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. വസന്തം അദ്ധ്യക്ഷയായി. ഭക്ഷ്യഭദ്രതനിയമം 2013 എന്ന വിഷയിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ മെമ്പർ അഡ്വ. സബിദാബിഗം ക്ലാസ്സെടുത്തു . പഞ്ചായത്ത് പ്രസിഡ് സുരയ്യ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. സി ഡി പി ഒ പ്രഷിദ ഭായി സ്വാഗതവും സൂപ്പർവൈസർ അമ്പിളി നന്ദിയും പറഞ്ഞു.

ശില്പശാലയിൽ തുണേരി ബ്ലോക്കിലെ ഏഴ് പഞ്ചായത്തിൽ നിന്നായി 194 അംഗൻവാടി ടീച്ചർമാർ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം വടകര ഐസിഡിഎസ് മേഖലയിലെ നാല് പഞ്ചായത്തുകളിലെ 123 അംഗൻവാടി ടീച്ചർമാർക്കുള്ള ശില്പശാല വടകര ബ്ലോക്ക് ഓഫിസിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർപേഴ്സൻ അഡ്വ. പി.വസന്തം ഉത്ഘാടനം ചെയ്തു, അഡ്വ. സബിദാബിഗം ക്ലാസ്സെടുത്തു.

ഷൈനി ബാലകൃഷ്ണൻ (1CDS സൂപ്പർവൈസർ) സ്വാഗതം പറഞ്ഞു, റജിഷ കെ.വി (CDPO വടകര )ശില്പശാലയ്ക്ക് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അങ്കണവാടിവർക്കർ റീത്ത നന്ദി പറഞ്ഞു, 24/1/2024 രാവിലെ 10.30 ന് തോടന്നൂർ മേഖലയിലെ ICDS ൻ്റെ കീഴിലിലുള്ള അംഗൻവാടി ടീച്ചർമാർക്കുള്ള പരിശിലനപരിപാടി സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം അഡ്വ. പി. വസന്തം ഉദ്ഘാടനം തോടന്നൂർ ബ്ലോക്ക് ഓഫിസിൽ നിർവ്വഹിക്കും.

#Food is #right #not #bounty #Food #Commission #campaign #held #Vanimel

Next TV

Related Stories
 #Recruitment | നഴ്‌സിങ് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം

May 2, 2024 10:10 PM

#Recruitment | നഴ്‌സിങ് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം

യോഗ്യത - 62 വയസ്സിനു താഴെ പ്രായമുളളവർ ,ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് നഴ്‌സിംഗ് അസിസ്റ്റന്റുമാരായി...

Read More >>
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന്   ഇനി ചെലവേറില്ല

May 2, 2024 07:15 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന് ഇനി ചെലവേറില്ല

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന് ഇനി...

Read More >>
 #Robbery | ദൃശ്യം ക്യാമറയിൽ ; ആവടിമുക്കിലെ അഭിഭാഷകൻ്റെ വീട്ടിൽ കവർച്ച, പൊലീസ് അന്വേഷണം തുടങ്ങി

May 2, 2024 05:33 PM

#Robbery | ദൃശ്യം ക്യാമറയിൽ ; ആവടിമുക്കിലെ അഭിഭാഷകൻ്റെ വീട്ടിൽ കവർച്ച, പൊലീസ് അന്വേഷണം തുടങ്ങി

നാദാപുരം ബാറിലെ അഭിഭാഷകൻ പാറക്കടവ് - ആവടിമുക്കിൽ താമസിക്കുന്ന അഡ്വ.അലിയുടെ വീട്ടിലാണ് മോഷണം...

Read More >>
#accident | കണ്ണീരണിഞ്ഞ് ഈയ്യങ്കോട് ഗ്രാമം; കാശ്മീരിലെ വാഹനാപകടം സഫ്‌വാൻ്റെ മൃതദേഹം  വിമാനമാർഗം ഇന്ന് നാട്ടിലെത്തിക്കും

May 2, 2024 04:27 PM

#accident | കണ്ണീരണിഞ്ഞ് ഈയ്യങ്കോട് ഗ്രാമം; കാശ്മീരിലെ വാഹനാപകടം സഫ്‌വാൻ്റെ മൃതദേഹം വിമാനമാർഗം ഇന്ന് നാട്ടിലെത്തിക്കും

കാശ്മീരിലേക്ക് യാത്ര പുറപ്പെട്ട സംഘം സഞ്ചരിച്ച വാഹനത്തിൽ ട്രക്ക് ഇടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച സഫ്‌വാൻ്റെ മൃതദ്ദേഹം വിമാനമാർഗം ഇന്ന് രാത്രി...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 2, 2024 03:12 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#complaint |പൂജാ സാധനങ്ങൾ വിൽക്കുന്ന കടയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് പരാതി

May 2, 2024 12:43 PM

#complaint |പൂജാ സാധനങ്ങൾ വിൽക്കുന്ന കടയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് പരാതി

ഇരിങ്ങണ്ണൂർ ശിവക്ഷേത്രത്തിന് സമീപത്തെ മീത്തലെ കുടത്തിൽ രാഘവന്‍റെ പൂജ സാധനങ്ങൾ വിൽക്കുന്ന കടക്ക് നേരെയാണ് സാമൂഹ്യ വിരുദ്ധ ശല്യം....

Read More >>
Top Stories










News Roundup