#Recruitment | നഴ്‌സിങ് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം

 #Recruitment | നഴ്‌സിങ് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം
May 2, 2024 10:10 PM | By Aparna NV

 നാദാപുരം: (nadapuram.truevisionnws.com) മാതൃശിശു സംരക്ഷണ കേന്ദ്രം, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് കെഎഎസ്പി ന് കീഴില്‍ നഴ്‌സിങ് അസിസ്റ്റന്റ് (ഒരു ഒഴിവ്) ദിവസവേതനത്തില്‍ താല്‍ക്കാലികമായി നിയമിക്കും.

യോഗ്യത - 62 വയസ്സിനു താഴെ പ്രായമുളളവർ ,ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് നഴ്‌സിംഗ് അസിസ്റ്റന്റുമാരായി വിരമിച്ചവര്‍.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് എട്ടിന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

#Temporary #Recruitment #Nursing #Assistant

Next TV

Related Stories
Top Stories










Entertainment News