#medicalcamp | ജയ്‌ഹിന്ദ്‌ ക്ലിനിക്ക് അൻപതാം വാർഷികം ; നാദാപുരത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 #medicalcamp | ജയ്‌ഹിന്ദ്‌ ക്ലിനിക്ക് അൻപതാം വാർഷികം ; നാദാപുരത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Mar 2, 2024 09:31 PM | By Kavya N

നാദാപുരം: (nadapuramnews.com) നാദാപുരം ജയ്‌ഹിന്ദ്‌ ക്ലിനിക്കിന്റെ അൻപതാം വാർഷികത്തോട് അനുബന്ധിച്ച് നാദാപുരം വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾക്കായി ജയ്‌ഹിന്ദ്‌ ക്ലിനിക്കും നാദാപുരം മർച്ചന്റ് അസോസിയേഷനും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഒപ്പം പ്രമേഹ കിഡ്നി രോഗ നിർണയ ക്യാമ്പും വ്യാപാരികൾക്കായി പ്രിവിലേജ് കാർഡ് വിതരണം ചെയ്യുകയും ചെയ്തു.

ക്യാമ്പ് നാദാപുരം സർക്കിൾ ഇൻസ്‌പെക്ടർ ദിനേശ് എ വി ഉദ്ഘാടനം ചെയ്തു. ജയ്‌ഹിന്ദ്‌ ക്ലിനിക് മാനേജിങ് ഡയറക്ടർ ജമാലുദ്ധീൻ സ്വാഗതം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്‌ ഏരത്ത് ഇക്ബാൽ അധ്യക്ഷത വഹിച്ചു.

നാദാപുരം ഗവണ്മെന്റ് ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിച്ച ജനറൽ ഫിസിഷ്യൽ ഡോ ദിപിൻ കുമാർ, കെ പി എൽ ഒ എഫ് സംസ്ഥാന പ്രസിഡന്റ്‌ അസീസ് അരീക്കര,വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം മണ്ഡലം പ്രസിഡന്റ്‌ അബ്ബാസ് കണേക്കൽ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ടി പി ഇബ്രാഹിം, യൂണിറ്റ് വൈസ് പ്രസിഡന്റ്‌ പ്രവീൺ പത്മ, യൂണിറ്റ് വൈസ് പ്രസിഡന്റ്‌ സുരേഷ് വി വി, യൂണിറ്റ് മണ്ഡലം സെക്രട്ടറി ഹാരിസ് മാതോട്ടത്തിൽ,

യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി സിദ്ദിഖ് കുപ്പേരി, യൂത്ത് വിംഗ് നാദാപുരം യുണിറ്റ് സെക്രട്ടറി റഹീം കൊറോത്, യൂണിറ്റ് സെക്രട്ടറി റഫീഖ് ഗൾഫ് ബസാർ, യൂണിറ്റ് ട്രഷറർ സഹീദ് കോറോത്ത്, നാദാപുരം ജയ്‌ഹിന്ദ്‌ ഡോക്ടർമാരായ ഡോ ടി എസ് ബാലൻ, ഡോ പി ടി ഗോപാലൻ, ഡോ റാഷ്മിത, ഡോ ആദിൽ മുഹമ്മദ്‌, ഡോ സറീന സൂപ്പി, ഡോ പ്രശാന്ത്, ജയ്‌ഹിന്ദ്‌ ക്ലിനിക് ഡയറക്ടർ അബൂബക്കർ കടോളി എന്നിവർ ആശംസ അർപ്പിച്ചു.

അതുപോലെ ജയ്‌ഹിന്ദ്‌ ഫാമിലിയിൽ 10 വർഷത്തിൽ അധികം ജോലി ചെയ്യുന്ന നിതുൽ കെ പി, രുഗ്മിണി, മുഹമ്മദ്‌, സിന്ധു, ബിന്ദു, ശ്രീജ, സക്കീർ, സിജിന എന്നിവർക്ക് മൊമെന്റോ കൈമാറുകയും ചെയ്തു . നാദാപുരം ജയ്‌ഹിന്ദ്‌ മാനേജർ സക്കീർ നന്ദി പറഞ്ഞു.

#Jaihind #Clinic #50th #Anniversary #medical #camp #organized #Nadapuram

Next TV

Related Stories
അഖില കേരള ജി സി ഐ ഫെസ്റ്റ്; സാംസ്കാരിക ഘോഷയാത്ര നടത്തും

Jan 7, 2026 08:13 PM

അഖില കേരള ജി സി ഐ ഫെസ്റ്റ്; സാംസ്കാരിക ഘോഷയാത്ര നടത്തും

അഖില കേരള ജി സി ഐ ഫെസ്റ്റ്; സാംസ്കാരിക ഘോഷയാത്ര...

Read More >>
സി കെ കുഞ്ഞികൃഷ്ണൻ അന്തരിച്ചു

Jan 7, 2026 07:56 PM

സി കെ കുഞ്ഞികൃഷ്ണൻ അന്തരിച്ചു

സി കെ കുഞ്ഞികൃഷ്ണൻ...

Read More >>
തോടുണ്ട് റോഡ് വേണം; ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് നാട്ടുകാരുടെ നിവേദനം

Jan 7, 2026 02:34 PM

തോടുണ്ട് റോഡ് വേണം; ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് നാട്ടുകാരുടെ നിവേദനം

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് നാട്ടുകാരുടെ...

Read More >>
Top Stories