നാദാപുരം: [nadapuram.truevisionnews.com] എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്ക് കമ്മിറ്റി സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു.
ടി.കെ. രാഘവൻ അധ്യക്ഷനായ ചടങ്ങിൽ ഇടത്തിൽ ദാമോദരൻ സംഘടനാ റിപ്പോർട്ടും പി. കരുണാകര കുറുപ്പ് കൈത്താങ്ങ് വിതരണവും നിർവഹിച്ചു. കൂടാതെ എം.പി. സഹദേവൻ ക്ഷേമനിധി വിതരണവും കെ. ചന്തു മാസിക അവാർഡ് വിതരണവും നടത്തി.
എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം. രാജൻ, പഞ്ചായത്ത് മെമ്പർമാരായ സുരേഷ് കുടത്താംകണ്ടി, എൻ.കെ. സുധാകരൻ എന്നിവരെയും കലാകായികമേളയിൽ വിജയിച്ചവരെയും ജില്ലാ ജോയിന്റ് സെക്രട്ടറി ടി. രമണി അനുമോദിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. ബാലകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി കെ. ഹേമചന്ദ്രൻ ഉൾപ്പെടെ വിവിധ ഭാരവാഹികൾ സംസാരിച്ചു.

സമ്മേളനത്തിൽ ടി.കെ. രാഘവനെ പ്രസിഡന്റായും കെ. ഹേമചന്ദ്രനെ സെക്രട്ടറിയായും ടി. രാജനെ ട്രഷററായും തിരഞ്ഞെടുത്തു. സി.എച്ച്. ശങ്കരൻ, ടി. അബ്ദുറഹ്മാൻ, സി. സരസ്വതി (വൈസ് പ്രസിഡന്റുമാർ), വാസു പുതിയോട്ടിൽ, പി. ലക്ഷ്മി, വി. രാജലക്ഷ്മി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് പുതിയ ഭാരവാഹികൾ.
KSSPU Thuneri Block Conference











































