Apr 25, 2024 05:33 PM

നാദാപുരം: (nadapuram.truevisionnews.com) നാളെ വോട്ടിന് പോകും മുമ്പേ ഇന്ന് അറിയാം നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോയെന്ന് ' വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് ഫോണ്‍ വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം.

ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും. എസ്ടിഡി കോഡ് ചേര്‍ത്ത് വേണം വിളിക്കാന്‍.

ഇസിഐ എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് ഇട്ട ശേഷം ഇലക്ഷന്‍ ഐഡികാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്ത് 1950 ലേക്ക് അയച്ചാല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ മറുപടി എസ് എം എസ് ആയി ലഭിക്കും.

കൂടാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റായ eci.gov.in ല്‍ ഇലക്ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നല്‍കി സംസ്ഥാനം നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും.

വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയും വിവരങ്ങള്‍ ലഭ്യമാക്കാം.

#To #know #name #in #the #voter #list

Next TV

Top Stories










News Roundup