#arrest | നാദാപുരം സ്വദേശികളില്‍നിന്നും പണം തട്ടിയ കേസ്; നാലാമനും റിമാന്റില്‍

#arrest | നാദാപുരം സ്വദേശികളില്‍നിന്നും പണം തട്ടിയ കേസ്;  നാലാമനും റിമാന്റില്‍
Jul 25, 2024 08:14 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) നിധി നല്‍കാമെന്ന പറഞ്ഞ് വിളിച്ചുവരുത്തി കോഴിക്കോട് സ്വദേശികളില്‍നിന്നും പണം തട്ടിയ കേസില്‍ നാലാമനും റിമാന്റില്‍. അസം സ്വദേശി അബ്ദുള്‍ കലാമാണ് അറസ്റ്റിലായത്.

തട്ടിപ്പ് നടത്തിയ ശേഷം ഓടി രക്ഷപ്പെടുന്നതിനിടയില്‍ ചാലക്കുടി റെയില്‍വേ മേല്‍പ്പാലത്തില്‍വച്ച് ട്രെയിനിടിച്ച് അബ്ദുള്‍ കലാമിന് പരിക്കേറ്റിരുന്നു.

പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതിയെ ചാലക്കുടി പൊലീസ് പെരുമ്പാവൂരിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട മുഹമ്മദ് സിറാജുല്‍ ഇസ്ലാം, ഗുല്‍ജാര്‍ ഹുസൈന്‍, മുഹമ്മദ് മുസമില്‍ ഹഖ് എന്നിവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.

കോഴിക്കോട് നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരില്‍നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇവർ അറസ്റ്റിലായത്.

പണം തട്ടിപ്പറിച്ച് റെയില്‍ പാളത്തിലൂടെ ഓടി രക്ഷപ്പെടുന്നതിനിടിയില്‍ നാല് പേരും പുഴയിലേക്ക് ചാടുകയായിരുന്നു. ഇതിനിടയില്‍ വണ്ടിയിടിച്ച് അബ്ദുല്‍ കലാമിന് പരിക്കേറ്റു.

നാല് പേര്‍ പുഴയില്‍ ചാടിയെന്നും ഒരാളെ തട്ടിയതായും ലോക്കോ പൈലറ്റ് പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

ട്രെയിന്‍ വരുന്നത് കണ്ട് പേടിച്ച് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയതാണെന്നായിരുന്നു ആദ്യം കരുതിയത്. ഇവര്‍ക്കായി സ്‌കൂബാ സംഘം പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പാലത്തില്‍നിന്ന് ചാടിയവര്‍ രക്ഷപ്പെട്ട് ഓട്ടോയില്‍ കയറി പോയതായി പൊലീസിന് പിന്നീട് വിവരം ലഭിച്ചിരുന്നു. പരിക്കേറ്റ് ട്രാക്കിനരികില്‍ കിടന്ന അബ്ദുല്‍ കലാമിനെ മൂന്ന് പേരും ചേര്‍ന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

നാദാപുരത്തു മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററായിരുന്നു ഒന്നാം പ്രതി സിറാജുല്‍ ഇസ്ലാം. തൃശൂരിലുള്ള തന്റെ സുഹൃത്തിന് കെട്ടിടം പൊളിക്കുന്നതിനിടയില്‍ നിധി ലഭിച്ചെന്നും ഏഴ് ലക്ഷം രൂപ നല്‍കിയാല്‍ സ്വര്‍ണം ലഭിക്കുമെന്നും ഇവരെ സിറാജുല്‍ ഇസ്ലാം വിശ്വസിപ്പിച്ചു.

അങ്ങനെ സിറാജുല്‍ ഇസ്ലാമും നാദാപുരം സ്വദേശികളും കാറില്‍ സ്വര്‍ണ ഇടപാടിനായി തൃശൂരിലെത്തി. ശേഷം ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെത്തി.

മുന്‍കൂറായി നാലുലക്ഷം കൈമാറി. എന്നാല്‍, ലഭിച്ച ലോഹം അവിടെവച്ചുതന്നെ പരാതിക്കാര്‍ മുറിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ അസം സ്വദേശികള്‍ പണവുമായി ട്രാക്കിലൂടെ ഓടി.

പ്ലാറ്റ്‌ഫോം അവസാനിക്കുന്നതു വരെ രാജേഷും ലെനീഷും പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. തുടര്‍ന്നാണ് രാജേഷ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

ചാലക്കുടി ഡിവൈ.എസ്.പി. കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കേസന്വേഷിച്ചത്.

#Case #extorting #money #natives #Nadapuram #fourth #remand

Next TV

Related Stories
 #fraud  | കോടികളുടെ തട്ടിപ്പെന്ന്; തൂണേരിയിലെ പ്രവാസി യുവാവിൻ്റെ  വീട്ടുപടിക്കൽ വഞ്ചിതരായ കുടുംബങ്ങളുടെ കുത്തിയിരിപ്പ് സമരം

Sep 16, 2024 11:04 PM

#fraud | കോടികളുടെ തട്ടിപ്പെന്ന്; തൂണേരിയിലെ പ്രവാസി യുവാവിൻ്റെ വീട്ടുപടിക്കൽ വഞ്ചിതരായ കുടുംബങ്ങളുടെ കുത്തിയിരിപ്പ് സമരം

തൂണേരിയിലെ പൗര പ്രമുഖനും പ്രവാസിയുമായിരുന്ന അന്തരിച്ച ടി ടി കെ പോക്കറുടെ മൂത്തമകൻ നൗഷാദിന്റെ വീട്ടുപടിക്കൽ വഞ്ചിതരായ കുടുംബ അംഗങ്ങൾ...

Read More >>
#Death | മൃതദേഹം നാളെയെത്തും; മനാമയിൽ ഹൃദയാഘാതത്താൽ വളയം സ്വദേശി  മരിച്ചു

Sep 16, 2024 10:17 PM

#Death | മൃതദേഹം നാളെയെത്തും; മനാമയിൽ ഹൃദയാഘാതത്താൽ വളയം സ്വദേശി മരിച്ചു

മൃതദ്ദേഹം ഇന്ന് രാത്രി നാട്ടിലേക്ക് അയക്കുന്ന മൃതദേഹം നാളെ വീട്ടിലെത്തിച്ച്...

Read More >>
#wardmeeting | മഴക്കെടുതിയിൽ ഈയ്യംങ്കോട് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് വാർഡ് സമ്മേളനം

Sep 16, 2024 08:32 PM

#wardmeeting | മഴക്കെടുതിയിൽ ഈയ്യംങ്കോട് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് വാർഡ് സമ്മേളനം

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 16, 2024 03:45 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
#Nabidhinam | പ്രവാചക സ്മരണ;  കല്ലാച്ചി ടി എസ്‌ മദ്രസ്സയിൽ നബിദിനം ആഘോഷിച്ചു

Sep 16, 2024 02:55 PM

#Nabidhinam | പ്രവാചക സ്മരണ; കല്ലാച്ചി ടി എസ്‌ മദ്രസ്സയിൽ നബിദിനം ആഘോഷിച്ചു

രാവിലെ പി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ പതാക ഉയർത്തി . നബിദിന റാലി , കുട്ടികളുടെ കലാ പരിപാടികൾ , കഥാപ്രസംഗം , ദഫ് പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു...

Read More >>
#CVM | ലൈറ്റ് ഓഫ് മദീന;മഹല്ലുകളിൽ പ്രവാചക കീർത്തന വേദികൾ സജീവമാകണം - സി.വി. എം

Sep 16, 2024 02:31 PM

#CVM | ലൈറ്റ് ഓഫ് മദീന;മഹല്ലുകളിൽ പ്രവാചക കീർത്തന വേദികൾ സജീവമാകണം - സി.വി. എം

സുന്നി മഹല്ല് ഫെഡറേഷൻ ദഅവ സെല്ലും വാണിമേൽ റൈഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീനും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് 'ലൈറ്റ് ഓഫ് മദീന' പ്രഖ്യാപന...

Read More >>
Top Stories