Oct 18, 2024 10:30 AM

വാണിമേൽ: (nadapuram.truevisionnews.com) വാണിമേലിൽ യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.

നിടുംപറമ്പ് സ്വദേശികളായ പടി ഞ്ഞാറക്കണ്ടി അനുരാഗ് (27), കു നിയിൽ ഷിബു (26), നൊച്ചിക്കാ ട്ട് വീട്ടിൽ നബിൽ രാജ് (27), മുള്ള മ്പത്ത് സ്വദേശി പള്ളിയാറ പൊയ്യിൽ അശ്വന്ത് (29) എന്നിവരെ യാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച രാ ത്രിയാണ് അക്രമം. വാണിമേൽ കുളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ് (30), പൊടിപ്പിൽ വിപിൻലാൽ (24) എന്നിവരെയാണ് ആക്രമിച്ചത്.

ഇവർ ഭൂമിവാതുക്കൽനിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകു ന്ന വഴിയിൽ കന്നുകുളം മണികണ്‌ഠമഠത്തിന് സമീപത്ത് വച്ച് അക്രമി സംഘം ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചതിന് ശേഷം മാരകായുധങ്ങളുപയോഗിച്ച് ആക്രമി ക്കുകയായിരുന്നെന്നാണ് പരാതി.

കാലിനും കൈക്കും പൊട്ട ലേൽക്കുകയും മുറിവേൽക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



#Attack #youth #Vanimele #Four #accused #remand

Next TV

Top Stories










Entertainment News