#Autodriver | അഭിനന്ദിച്ച് നാട്ടുകാർ; സത്യസന്ധതയുടെ ട്രാക്കിൽ തിളങ്ങി ഓട്ടോ ഡ്രൈവർ

 #Autodriver | അഭിനന്ദിച്ച് നാട്ടുകാർ; സത്യസന്ധതയുടെ ട്രാക്കിൽ തിളങ്ങി ഓട്ടോ ഡ്രൈവർ
Oct 23, 2024 01:31 PM | By ADITHYA. NP

വളയം:(nadapuram.truevisionnews.com) ഓട്ടോയിൽ നിന്ന് കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നൽകി യുവാവ്. വളയം വണ്ണാർ കണ്ടി എലിക്കുന്നുമ്മൽ അഷിൻലാൽ (28) ആണ് പേഴ്‌സ് ഉടമസ്ഥന് തിരികെ നൽകി സത്യസന്ധതയുടെ വഴിയിൽ തിളങ്ങിയത്.

ഇത് രണ്ടാം തവണയാണ് ആഷിൽ ലാൽ സത്യസന്ധത തെളിയിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച തുണേരിയിൽ നിന്ന് അഷിൻലാലിന്റെ ഓട്ടോയിൽ ഇതര സംസ്ഥാന തൊഴിലാളി കയറിയിരുന്നു.

ഇയാളെ പാറക്കടവിൽ ഇറക്കിയ ശേഷം വീട്ടിലേക്ക് പോകുംവഴിയാണ് ഓട്ടോയിൽ പേഴ്‌സ് വീണുകിടക്കുന്നത് കണ്ടത്. ആറായിരം രൂപ പേഴ്സിലുണ്ടായിരുന്നു.

തുടർന്ന് അഷിൻ ലാൽ പേഴ്‌സ് വളയം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. രാത്രിയോടെ പേഴ്‌സ് നഷ്ടപ്പെട്ട അതിഥി തൊഴിലാളി വളയം സ്റ്റേഷനിലെത്തി.

അഷിൻ ലാൽ പോലീസിന്റെ സാന്നിധ്യത്തിൽ പേഴ്‌സ് കൈമാറുകയുമായിരുന്നു. അഷിൻലാലിന്റെ സത്യസന്ധതയെ നാട്ടുകാർ അഭിനന്ദിച്ചു.

നാല് വർഷം മുമ്പ് വളയം ടൗണിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയ ആളാണ് അഷിൻലാൽ.

#Congratulating #natives #Auto #driver #shines #track #honesty

Next TV

Related Stories
#schoolarts |  വിട പറയും മുമ്പേ; സ്കൂൾ കലാമേളകളുടെ മികച്ച സംഘാടകൻ സജീവ് കുമാറിന് ആദരവ്

Oct 23, 2024 05:03 PM

#schoolarts | വിട പറയും മുമ്പേ; സ്കൂൾ കലാമേളകളുടെ മികച്ച സംഘാടകൻ സജീവ് കുമാറിന് ആദരവ്

സ്കൂൾ കലോത്സവത്തിൻ്റെ അണിയറ പ്രവർത്തനങ്ങളിൽ ജനറൽ കൺവീനർ ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വർഷങ്ങളായി വിജയകരമായി കൈകാര്യം ചെയ്തു...

Read More >>
#Shibinmurdercase | ഷിബിൻ വധക്കേസ്; ഷിബിനെതിരെ നുണ പ്രചരണം, പോലീസിൽ പരാതി നൽകി പിതാവ്

Oct 23, 2024 04:43 PM

#Shibinmurdercase | ഷിബിൻ വധക്കേസ്; ഷിബിനെതിരെ നുണ പ്രചരണം, പോലീസിൽ പരാതി നൽകി പിതാവ്

ഷിബിൻ്റെ പിതാവ് സി കെ ഭാസ്കരൻ ആണ് നാദാപുരം പോലീസിൽ പരാതി...

Read More >>
#agripark |  മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Oct 23, 2024 03:17 PM

#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Masamipilovita |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 23, 2024 03:11 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
#parco |  ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Oct 23, 2024 01:57 PM

#parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
 #CPI M | യുവ സാരഥി; അരൂരിൽ ഗവ ഹൈസ്കൂൾ അനുവദിക്കണം - സിപിഐ എം

Oct 23, 2024 01:05 PM

#CPI M | യുവ സാരഥി; അരൂരിൽ ഗവ ഹൈസ്കൂൾ അനുവദിക്കണം - സിപിഐ എം

അരൂരിൽ ഗവ ഹൈസ്കൂൾ അനുവദിക്കാൻ സർക്കാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം അരൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ...

Read More >>
Top Stories