നാദാപുരം: (nadapuram.truevisionnews.com) " തളരില്ല വിലങ്ങാട് താങ്ങായ് പ്രൊവിഡൻസ് സ്കൂൾ " എന്ന സന്ദേശം ഉയർത്തി കല്ലാച്ചി - പുറമേരി പ്രൊവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ സ്വരൂപിച്ച രണ്ട് ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം നാളെ നടക്കും.
ഇ.കെ വിജയൻ എം എൽഎ ഉദ്ഘാടനം ചെയ്യും.
നാട് ഒന്നായി ദുരന്തം നേരിട്ടപ്പോൾ വിലങ്ങാട് ദുരിതാശ്വാസ പ്രവർത്തനത്തിനായി വിദ്യാർത്ഥികൾ സ്വരൂപിച്ച തുക ഉരുൾപൊട്ടൽ ദുരന്തബാധിതരായ നാല് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ക്വോളർഷിപ്പായി നൽകുകയാണ്. '
കല്ലാച്ചി സിവിൽ സ്റ്റേഷൻ പരിസരത്തെ സ്കൂൾ ഓഡിറ്റോറിയത്തിൽ പകൽ 2 ന് നടക്കുന്ന പരിപാടിയാൽ വിലങ്ങാട് സർവ്വകക്ഷി ദുരിതാശ്വാസ സമിതി ഭാരവാഹികളായ ഇ.കെ വിജയൻ എംഎൽഎ, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ , വൈസ്. പ്രസിഡൻ്റ് , സെൽമ രാജു എന്നിവർ തുകയുടെ ചെക്ക് ഏറ്റുവാങ്ങും.
നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലി, വാർഡ് മെമ്പർ നിഷാ മനോജ് എന്നിവർ വിദ്യാർഥികൾക്ക് സ്ക്വോളർഷിപ്പ് സമ്മാനിക്കും.
സ്കൂൾ മാനേജ്മെൻ്റ് , പിടിഎ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥി പ്രതിനിധികളാണ് തെ രഞ്ഞെടുക്കപ്പെട്ടവർക്ക് തുകയുടെ ചെക്ക് കൈമാറുക.
അൻപതിനായിരം രൂപ വീതമുള്ള വിദ്യാഭ്യാസ
സ്ക്വേളർഷിപ്പിന് അർഹരായവർ.
1. ജിഷിത-പന്നിയേരി (ബിഎസ് സി നഴ്സിങ് വിദ്യാർത്ഥിനി - കോഴിക്കോട് നിർമലഗിരി കോളേജ് )
2. സ്നേഹ ബാലൻ മലയങ്ങാട്. ( പി ജി ഇംഗ്ലീഷ് വിദ്യാർത്ഥിനി എസ് എൻ കോളേജ് വടകര )
3- ആഷ്നിറ്റ സിജു പാനാം
(ബിഎസ് സി നഴ്സിംഗ് വിദ്യാർത്ഥിനി നിധി കോളജ്ഓഫ് നഴ്സിംഗ് - ചിക്കമംഗലൂർ )
4- അഭിനവ് ടി എസ് മലയങ്ങാട് ( വിലങ്ങാട് സെൻ്റ് ജോർജ് ഹൈസ്കൂൾ വിദ്യാർത്ഥി)
#Thalarilla #Vilangad #Thangai #Providence #School #Educational #scholarship #two #lakh #distributed #tomorrow