കല്ലാച്ചി :(nadapuram.truevisionnews.com) ഭിന്നതകൾക്കെതിരെയുള്ള ചെറുത്ത് നില്‍പ്പാണ് കലാമേളയെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഒരുമയുടെ വസന്തം തീര്‍ക്കാന്‍ കലാകായിക മത്സരങ്ങള്‍ നമുക്ക് പ്രചോദനമാകും.
നാദാപുരം ഉപജില്ലാ കലോത്സവം കല്ലാച്ചി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റി വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം.ഇ.ഓ രാജീവന്‍ പുതിയേടത്ത് മേളയെ കുറിച്ച് വിശദീകരണം നത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റമാരായ പി സുരയ്യ വാണിമേല്‍,കെ.പി പ്രദീഷ് വളയം, സുധാ സത്യൻ തൂണേരി ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.വി.എം നജ്മ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ രജീന്ദ്രന്‍ കപ്പള്ളി,
ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ സി.കെ നാസര്‍,എം.സി സുബൈര്‍,മെമ്പര്‍ എ ദിലീപ് കുമാർ ,വിവിധ പാര്‍ട്ടി നേതാക്കളായ വി.പി കുഞ്ഞികൃഷ്ണന്‍,എം.പി സൂപ്പി, മോഹനന്‍ പാറക്കടവ്,എം.ടി ബാലന്‍,കെ.ടി.കെ ചന്ദ്രന്‍
കരിമ്പില്‍ ദിവാകരന്‍,കരിമ്പില്‍ വസന്ത,വത്സരാജ് മണലാട്ട്,കോടോത്ത് അന്ത്രു,ടി സജീവന്‍ ബി.പി.സി തൂണേരി,പി.കെ സജില,എം.എ ലത്തീഫ്,പി രഞ്ജിത്ത്കുമാര്‍,കെ.വി കുഞ്ഞമ്മദ്,കെ.കെ നവാസ്,വി.ടി ലിഗേഷ്,സി.കെ അബ്ദുല്‍ഗഫൂര്‍,എ റഹീം,കെ.കെ ഉസ്മാന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
#Kalamela #resistance #against #differences #minister #akSaseendran