Nov 26, 2024 07:18 PM

നാദാപുരം: (nadapuram.truevisionnews.com) ഏറെ വിവാദമായ വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തെരഞ്ഞെടുപ്പിൽ സിപിഐ എം ശക്തമായ നിലപാട് സ്വീകരിച്ചു.

പാർട്ടിയുടെ നിർദ്ദേശത്തിന് വഴങ്ങി കല്ലുനിര ലോക്കൽ കമ്മറ്റി അംഗം വി പി ചന്ദ്രൻ പിടിഎ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു.

കഴിഞ്ഞ ദിവസം രാജികത്ത് ലഭിച്ചതായും അടുത്ത ദിവസം തന്നെ പിടിഎ എക്സിക്യുട്ടീവ് യോഗം വിളിച്ച് ചേർത്ത് പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പാൾ മനോജ് കുമാർ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

സിപിഐഎം നേതാക്കൾ തമ്മിൽ പൊതുജനസമക്ഷം ഏറ്റുമുട്ടിയത് കനത്ത നാണക്കേടാണ് ഉണ്ടാക്കിയതെന്ന വിലയിരുത്തലിനിടെയാണ് ചന്ദ്രനോട് രാജിവെക്കാൻ സിപിഐഎം നാദാപുരം ഏരിയാ നേതൃത്വം ആവശ്യപ്പെട്ടത്.

സ്കൂൾ പിടിഎ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ രണ്ട് സിപിഐ എം നേതാക്കൾ തമ്മിൽ കടുത്ത മത്സരം നടന്നത് പാർടി അനുഭാവികളുടെയും പ്രതിഷേധത്തിന് കാരണായി .

സിപിഐ എം ലോക്കൽ കമ്മറ്റി അംഗങ്ങൾ തമ്മിലായിരുന്നു കടുത്ത മത്സരം നടന്നത്.

പാർട്ടി നിർദ്ദേശിച്ച വളയം ലോക്കൽ കമ്മറ്റി അംഗത്തിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് എന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കി.

ഒരു വിഭാഗം അധ്യാപകരുടെയും മറ്റ് ചില രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പിന്തുണയോടെയായിരുന്നു കല്ലുനിര ലോക്കൽ കമ്മറ്റി അംഗം വിപി ചന്ദ്രൻ പിടിഎ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്.

വി.പി ചന്ദ്രനെ കല്ലുനിര ലോക്കൽ കമ്മറ്റി അംഗം എം നികേഷ് നിർദ്ദേശിക്കുകയും പാർട്ടി അംഗം ഷൈനി പിൻതാങ്ങുകയും ചെയ്യുകയായിരുന്നു.

ഇത് പാർടി വിരുദ്ധ പ്രവർത്തനമാണെന്ന് അപ്പോൾ തന്നെ പാർടി അനുഭാവികളായ രക്ഷിതാക്കൾ ചൂണ്ടി കാട്ടിയിരുന്നെങ്കിലും ഇവർ വഴങ്ങിയില്ല.

പിൻമാറാൻ ആവശ്യപ്പെട്ടുള്ള ഏരിയാ നേതാക്കളുടെ ഫോൺ കോൾ സ്വീകരിച്ചില്ലയെന്ന ആക്ഷേപവും ഉണ്ട്.

ചന്ദ്രനെ മത്സരിപ്പിച്ചതിന് പിന്നിൽ സ്കൂളിലെ ചില അധ്യാപകരുമായി അടുത്ത ബന്ധം പുലർത്തുന്ന വളയത്തെ സിപിഐഎം നാദാപുരം ഏരിയാ കമ്മറ്റി അംഗത്തിന് പങ്കുണ്ടെന്നും , പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് നടപടിയെടുത്ത  മുൻ ലോക്കൽ കമ്മറ്റി അംഗം അധ്യാപക സംഘടനാ പ്രവർത്തകനുമടക്കമുള്ളവർ രഹസ്യ കൂടിയാലോചന നടത്തിയ വിവരവും പാർടി അനുഭാവികൾ നേതൃത്വത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

രാജിപ്പിച്ചാൽ മാത്രം പോര ശക്തമായ സംഘടനാ നടപടിയും ഇവർക്കെതിരെ ഉണ്ടാകണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച്ച സ്കൂൾ ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗം പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളെ ഐക്യകണ്ഠേനെ തെരഞ്ഞെടുത്തിരുന്നു. തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിലാണ് സിപിഐ എം നേതാക്കൾ ഏറ്റുമുട്ടിയത്.

രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ 21 പേരാണ് എക്സിക്യുട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട്. പത്ത് അധ്യാപകരും പതിനൊന്ന് രക്ഷിതികളുമടങ്ങിയതാണ് കമ്മറ്റി.

വി.പി ചന്ദന് 10 വോട്ടും പാർട്ടി നിർദ്ദേശ പ്രകാരം മത്സരിച്ച പിപി സജിലേഷിന് 8 വോട്ടുമാണ് ലഭിച്ചത്. പ്രിൻസിപ്പാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഒരു അധ്യാപകൻ യോഗത്തിൽ ഉണ്ടായിരുന്നില്ല. ഒരു വോട്ട് അസാധുവായി.

നിലവിലത്തെ പിടിഎ പ്രസിഡൻ്റും സിപിഐഎം ലോക്കൽ കമ്മറ്റി അംഗവുമായ കെ. ശ്രീജിത്താണ് പിപി സജിലേഷിനെ നിർദ്ദേശിച്ചത്. മറ്റൊരു ലോക്കൽ കമ്മറ്റി അംഗം എം പി വാസു പിൻതാങ്ങി.

ഷൈനിയാണ് വൈ പ്രസിഡൻ്റായി പിന്നീട് തെരഞ്ഞെടുക്കപ്പെട്ടത്.

#After #controversies #VPChandran #resigned #post #PTA #president

Next TV

Top Stories










News Roundup