#Constitution@75 | ഭരണഘടന@75; നാദാപുരം ഗ്രാമപഞ്ചായത്ത് സംരക്ഷണ വലയം തീർത്തു

#Constitution@75 | ഭരണഘടന@75; നാദാപുരം ഗ്രാമപഞ്ചായത്ത് സംരക്ഷണ വലയം തീർത്തു
Nov 26, 2024 07:30 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ഇന്ത്യൻ ഭരണഘടന @75 കാമ്പയിൻ്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണഘടന സംരക്ഷണവലയം തീർത്തു.

ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ഘടക സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ഭരണഘടനയുടെ ആമുഖം ഉല്ലേഖനം ചെയ്ത ഫ്രെയിമുകൾ നൽകുന്നതാനെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി പറഞ്ഞു.

ചടങ്ങിൽ പങ്കെടുത്തവർ ആമുഖം വായിച്ച് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു.

ചടങ്ങിൽ വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അദ്ധ്യക്ഷം വഹിച്ചു.

അസി.സെക്രട്ടറി ഇബ്രാഹിം സ്വാഗതം പറഞ്ഞു.

സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.കെ.നാസർ,എം.സി.സുബൈർ,ജനീദ ഫിർദൗസ്,പി.വി. ബാലകൃഷ്ണൻ,അസി എഞ്ചിനിയർ,ഡി.കെ. ദിനേശ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.പി നിഷ,എ.ദിലീപ്കുമാർ, പി.പി വാസു,വി.അബ്ദുൽജലീൽ, ജൂനിയർസുപ്രണ്ട് സുമതി, ടി.രവീന്ദ്രൻ,അനു പാട്യംസ്,കെ.ടി.കെ. ചന്ദ്രൻ, ആർനാരായണൻ മാസ്റ്റർ,പി.ടി.കെ.റീജ തുടങ്ങിയവർ സംബന്ധിച്ചു.

#Constitution@75 #Nadapuram #grama #panchayath #completed #protection #zone

Next TV

Related Stories
Top Stories