#Collectors@school | ശുചിത്വ സംസ്ക്കാരം; സ്കൂളുകളിൽ കലക്ടേഴ്‌സ് @സ്കൂൾ പദ്ധതി ആരംഭിച്ചു

#Collectors@school | ശുചിത്വ സംസ്ക്കാരം; സ്കൂളുകളിൽ കലക്ടേഴ്‌സ് @സ്കൂൾ പദ്ധതി ആരംഭിച്ചു
Dec 3, 2024 10:27 AM | By Jain Rosviya

എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും കലക്ടേഴ്‌സ് @ സ്‌കൂൾ പദ്ധതി ആരംഭിച്ചു.

വിദ്യാർത്ഥികളിൽ വൃത്തിയുടേയും ശുചിത്വത്തിൻ്റേയും സംസ്ക്കാരം രൂപപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിനായാണ് പഞ്ചായത്ത് 112000 രൂപ ചെലവഴിച്ച് മാലിന്യം തരം തിരിച്ച സൂക്ഷിച്ച് കൈ മാറാനുള്ള ബിന്നുകൾ സ്കൂളുകൾക്ക് നല്‌കിയത്.

നരിക്കുന്ന് യൂപി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി ഹെഡ് മാസ്റ്റർ സത്യന് ബിൻ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

മാലിന്യം തരം തിരിച്ച് സൂക്ഷിക്കേണ്ടുന്നതിൻ്റെ ആവശ്യകത സംബന്ധിച്ച അവബോധം സൃഷ്ടിക്കാൻ സ്കൂളുകളിൽനിന്നും സാധ്യമായാൽ അത് കുട്ടികളിലൂടെ വീടുകളിലേക്കും അതുവഴി സമൂഹത്തിലേക്കും ശുചിത്യ സംസ്കാരം പ്രചരിപ്പിക്കാൻ കഴിയുമെന്ന് പ്രസിഡണ്ട് പറഞ്ഞു.

പഞ്ചായത്തിലെ പതിനൊന്ന് സ്കൂളുകളിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഷിമ വള്ളിൽ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി നിഷ പി.വി. പദ്ധതി വിശദീകരിച്ചു.

വാർഡ് മെമ്പർമാരായ ടി.കെ മോട്ടി, സി.പി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

വികസനകാര്യ സ്ഥിരം സമിതി ചെയർ പേഴ്‌സൺ എൻ.നിഷ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്‌ടർ നിവേദിത നന്ദിയും പറഞ്ഞു.

#Hygiene #culture #Collectors@school #scheme #launched #schools

Next TV

Related Stories
#BhinnasheshiKalolsavam | സ്നേഹതാളം; ഭിന്നശേഷി കലോത്സവം സമാപിച്ചു

Dec 4, 2024 12:02 PM

#BhinnasheshiKalolsavam | സ്നേഹതാളം; ഭിന്നശേഷി കലോത്സവം സമാപിച്ചു

നാദാപുരം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം "സ്നേഹതാളം"...

Read More >>
#VilangadRelief | വിലങ്ങാട് ദുരിതാശ്വാസം; തിരുവനന്തപുരത്ത് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം ഇന്ന്

Dec 4, 2024 11:10 AM

#VilangadRelief | വിലങ്ങാട് ദുരിതാശ്വാസം; തിരുവനന്തപുരത്ത് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം ഇന്ന്

ഗവണ്മെന്റ് ഇറക്കിയ എല്ലാ ഉത്തരവുകളിലെയും നടപടിക്രമങ്ങൾ പൂർണമായും വിലങ്ങാടിനും ബാധകമായിരിക്കുമെന്ന് മന്ത്രി...

Read More >>
#NalikeraPark | ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു; മണിമലയിലെ നാളികേര പാർക്കിൽ വൈദ്യുതി എത്തുന്നു

Dec 3, 2024 07:41 PM

#NalikeraPark | ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു; മണിമലയിലെ നാളികേര പാർക്കിൽ വൈദ്യുതി എത്തുന്നു

വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതിയൊരുക്കുകയാണ്...

Read More >>
#KunichothKumaran | കർഷക നേതാവ്; കുനിച്ചോത്ത് കുമാരനെ അനുസ്മരിച്ചു

Dec 3, 2024 05:57 PM

#KunichothKumaran | കർഷക നേതാവ്; കുനിച്ചോത്ത് കുമാരനെ അനുസ്മരിച്ചു

നാദാപുരം രാവിലെ വീട്ടുപരിസരത്ത് പ്രകടനവും പതാക ഉയർത്തലും...

Read More >>
#Keralafestival | മാറ്റുരയ്ക്കാൻ പ്രതിഭകൾ; പുറമേരി പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം

Dec 3, 2024 01:23 PM

#Keralafestival | മാറ്റുരയ്ക്കാൻ പ്രതിഭകൾ; പുറമേരി പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം

പഞ്ചായത്ത് പ്രസിഡൻ്റ് വി കെ ജ്യോതിലക്ഷ്മി ഉദ്ഘാടനം...

Read More >>
Top Stories

News Roundup