Dec 3, 2024 07:41 PM

നാദാപുരം: (nadapuram.truevisionnews.com) മണിമലയിലെ നാളികേര പാർക്കിൽ വൈദ്യുതി എത്തുന്നു. 2025 വർഷത്തിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി മണിമലയിൽ ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്.

വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതിയൊരുക്കുകയാണ് ലക്ഷ്യം. കെഎസ്ഇബിയാണ് പ്രവർത്തി നടത്തുന്നത്.

വ്യവസായങ്ങൾക്ക് ആവശ്യമായ സ്ഥലങ്ങൾ ഒരുക്കുന്നതിന്റെ പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സമർപ്പിച്ചു കഴിഞ്ഞു.

രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റാനുള്ള ടെൻഡർ കെഎസ്ഐഡിസി ക്ഷണിച്ചിട്ടുണ്ട്. വ്യവസാരംഗത്ത് വലിയ മുന്നേറ്റം തന്നെയാണ് ഈ പദ്ധതി വഴി കേരള സർക്കാർ ലക്ഷ്യമിടുന്നതെന്ന്

കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

#Installing #transformer #Electricity #reaches #Nalikera #Park #Manimala

Next TV

Top Stories










News Roundup