വാണിമേൽ : (nadapuram.truevisionnews.com ) ഭൂമിവാതുക്കൽ ടൗണിൽ മൂത്രപ്പുര നിർമിക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു വാണിമേൽ സെക്ഷൻ സമ്മേളനം ആവശ്യപ്പെട്ടു.
സിഐടി യു ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനംചെയ്തു. കെ പി സജിവൻ സമ്മേളനത്തിന്റെ അധ്യക്ഷനായി.
എൻ പി വാസു കെ എൻ നാണു. വി പി ചന്ദ്രൻ, തോലേരി രാജൻ, മരക്കുളത്തിൽ പവിത്രൻ, ടി സതീഷൻ, സി കെ ശിവറാം എന്നിവർ സംസാരിച്ചു.
പി ആലിക്കു ട്ടി ഹാജി സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികൾ: കെ പി ബിജേഷ് (പ്രസിഡൻ്റ്), പി ആലിക്കുട്ടി ഹാജി ( സെക്രട്ടറി), കെ പി രമേശൻ (ട്രഷറർ)
#Urinal #should #be #constructed #Bhumivatukkal #town #Light #Motor #Workers #Union