വാണിമേൽ: (nadapuram.truevisionnews.com) കേരള സഹൃദയ മണ്ഡലം നാദാപുരം ചാപ്റ്റർ വാണിമേൽ ഭൂമിവാതുക്കലിൽ എം.ടി സമൃതി സായാഹ്നം സംഘടിപ്പിച്ചു.
പരിസരങ്ങളോട് കലഹിക്കുകയും സാഹിത്യത്തിൻ്റെ അവസ്ഥാന്തരങ്ങളെ തുറന്ന ചിന്തയോടെ സമീപിക്കുകയും ചെയ്ത അക്ഷര കുലപതിയായിരുന്നു എം ടി വാസുദേവൻ നായരെന്ന് അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്ത മാധ്യമ പ്രവർത്തകനും വേൾഡ് കെ എം സി സി ഉപാദ്ധ്യക്ഷനുമായ സി വി എം വാണിമേൽ പറഞ്ഞു.
എംടി എക്കാലത്തേയും എഴുത്തുകാർക്ക് മാതൃകയാണെന്നും മാനവിക ഉയർത്തിപ്പിടിച്ച എം.ടിയുടെ ജീവിതം ഭാവി സാഹിത്യകാരൻമാർക്ക് പാഠമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജാഫർ ദാരിമി ഇരുന്നലാടുമ്മൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ അനസ് നങ്ങാണ്ടി, മുസ്ലിം ലീഗ് വാണിമേൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് കൊറ്റാല, അസ്‌ലം കളത്തിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഡോൺ കെ തോമസ്, എം എ വാണിമേൽ, ഇബ്റാഹിം പി പി, നടുക്കണ്ടി മൊയ്തു പ്രസംഗിച്ചു.
#Smriti #evening #Vanimel #remembers #MTvasudevannair