നാദാപുരം: (nadapuram.truevisionnews.com) പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി തിരിച്ചു കൊണ്ടു വരണമെന്ന് എ.കെ.എസ്.ടി.യു നാദാപുരം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ചുഴലി ഗവ.എൽ പി സ്കൂളിൽ സി.പി.ഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗം ടി. സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു.
ചടങ്ങിൽ പി.അനിത ടീച്ചർ അധ്യക്ഷം വഹിച്ചു.
ഉപജില്ലാ സെക്രട്ടറി വി.ടി ലിഗേഷ്,ദീപു രമേഷ്, അനില എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സി.കെ ദീപു ( പ്രസിഡൻ്റ്), കെ അനില (വൈസ് പ്രസിഡൻ്റ്) വി.ടി ലിഗേഷ് (സെക്രട്ടറി), ശരണ്യ ഇരിങ്ങണ്ണൂർ (ജോ: സെക്രട്ടറി), പി അനിത (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു
#Statutory #pension #scheme #should #brought #back #AKSTU #Nadapuram