നാദാപുരം: (nadapuram.truevisionnews.com) മുസ്ലിം ലീഗ് നേതാവ് ആയിരുന്ന പി ശാദുലിയുടെ അനുസ്മരണത്തോട് അനുബന്ധിച്ച് കുടുംബ സംഗമവും സെമിനാറും ഫെബ്രുവരി 2 ഞായറാഴ്ച നാദാപുരത്ത് നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
രാവിലെ 10 മണിക്ക് അൽ ഹുദ യുപി സ്കൂൾ പരിസരത്ത് നടക്കുന്ന കുടുംബ സംഗമം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്യും. ഡോ. ഫർഹ നൗഷാദ് മുഖ്യ പ്രഭാഷണം നടത്തും.
വൈകുന്നേരം 3 മണിക്ക് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വർത്തമാനം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ എംഎൽഎ സത്യൻ മൊകേരി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി പി സൈതലവി, മാധ്യമപ്രവർത്തകൻ ടി പി ചെറൂപ്പ എനിവർ പ്രഭാഷണം നടത്തും.
യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ മോഡറേറ്റർ ആകും. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദ് വിഷയം അവതരിപ്പിക്കും.
സ്വാഗതസംഘം രക്ഷാധികാരി മുഹമ്മദ് ബംഗ്ലത്ത്, ചെയർമാൻ എം പി സൂപ്പി, ജനറൽ കൺവീനർ എം കെ അഷ്റഫ്, ജോ കൺവീനർ പി മുനീർ മാസ്റ്റർ പങ്കെടുത്തു
#Shaduli #Remembrance #Family #reunion #seminar #Sunday